അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ബൈ​ക്കോ​ടി​ച്ച യു​വാ​ക്ക​ളെ പി​ടി​കൂ​ടി പി​ഴ ഈ​ടാ​ക്കി
Wednesday, October 13, 2021 10:13 PM IST
തൊ​ടു​പു​ഴ: കാ​ത​ടി​പ്പി​ക്കു​ന്ന ശ​ബ്ദ​ത്തി​ൽ ടൗ​ണി​ലൂ​ടെ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ബൈ​ക്ക് ഓ​ടി​ച്ച​വ​രെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പി​ടി​കൂ​ടി പി​ഴ ഈ​ടാ​ക്കി.
ലൈ​സ​ൻ​സി​ല്ലാ​തെ​യാ​ണ് പ​തി​നെ​ട്ടു​വ​യ​സു​കാ​രാ​യ യു​വാ​ക്ക​ൾ അ​മി​ത​വേ​ഗ​ത​യി​ൽ ബൈ​ക്ക് ഓ​ടി​ച്ച​ത്. ബൈ​ക്കു​ക​ളു​ടെ സൈ​ല​ൻ​സ​റു​ക​ൾ ഉൗ​രി​മാ​റ്റി​യ​ശേ​ഷ​മാ​യി​രു​ന്നു പ്ര​ക​ട​നം. ഇ​ന്ന​ലെ രാ​വി​ലെ തൊ​ടു​പു​ഴ എ​പി​ജെ അ​ബ്ദു​ൽ ക​ലാം സ്കൂ​ളി​നു സ​മീ​പ​ത്തെ റോ​ഡി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ യു​വാ​ക്ക​ൾ ബൈ​ക്ക് ഓ​ടി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​രാ​ണ് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​നെ അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ പി.​എ.​ ന​സീ​റി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി.
ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ട യു​വാ​ക്ക​ൾ ബൈ​ക്ക് നി​ർ​ത്തി ഇ​റ​ങ്ങി​യോ​ടി. തു​ട​ർ​ന്ന് വാ​ഹ​ന ന​ന്പ​ർ ഉ​പ​യോ​ഗി​ച്ച് ഉ​ട​മ​ക​ളെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​മ​ക​ൾ​ക്കൊ​പ്പം ബൈ​ക്കോ​ടി​ച്ച യു​വാ​ക്ക​ളേ​യും വി​ളി​ച്ചു വ​രു​ത്തി. വാ​ഹ​ന​ങ്ങ​ൾ പോ​ലീ​സി​നു കൈ​മാ​റി. ഇ​രു​വാ​ഹ​ന​ങ്ങ​ൾ​ക്കു​മാ​യി 15,000 രൂ​പ വീ​തം പി​ഴ​യീ​ടാ​ക്കി. ലൈ​സ​ൻ​സി​ല്ലാ​തെ​യും അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ലും വാ​ഹ​ന​മോ​ടി​ച്ച​തി​നാ​ണ് പി​ഴ.​മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​ബ്ദു​ൽ ജ​ലീ​ൽ, അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ നി​സാ​ർ ഹ​നീ​ഫ, പി.​ആ​ർ.​രാം​ദേ​വ്, ഡോ​രൈ​വ​ർ ജോ​സ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.