ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര പ​രി​ഹാ​രം വേ​ണം: ജോ​സ് കെ. ​മാ​ണി
Friday, October 15, 2021 10:09 PM IST
ചെ​റു​തോ​ണി: ജി​ല്ല​യി​ൽ ഭൂ​പ്ര​ശ്ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി. 1964,1993 ഭൂ​പ​തി​വ് ച​ട്ട​ങ്ങ​ൾ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​കൂ​ടി അ​നു​മ​തി ന​ൽ​ക​ത്ത​ക്ക​വി​ധം നി​യ​മ ഭേ​ദ​ഗ​തി വ​രു​ത്ത​ണം.

ലാ​ൻ​ഡ് ര​ജി​സ്റ്റ​റി​ൽ ഏ​ലം എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തു​കൊ​ണ്ട് മാ​ത്രം പ​ട്ട​യം ല​ഭി​ക്കാ​തെ​പോ​യ നി​ര​വ​ധി ക​ർ​ഷ​ക​ർ ജി​ല്ല​യി​ൽ അ​വ​ശേ​ഷി​ക്കു​ക​യാ​ണ്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​മൂ​ലം രേ​ഖ​ക​ളി​ൽ വ​ന്ന അ​പ​കാ​ത​മൂ​ലം ഭൂ​മി​യു​ടെ ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ൽ ത​ട​സം നേ​രി​ടു​ന്നു. ഇ​ത്ത​രം വി​ഷ​യ​ങ്ങ​ൾ അ​ദാ​ല​ത്തു​ക​ൾ സം​ഘ​ടി​പ്പി​ച്ച് സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഹ​രി​ക്ക​ണം.

സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള ഇ​ടു​ക്കി പാ​ക്കേ​ജ് ജി​ല്ല​യു​ടെ സ​മ​സ്ത മേ​ഖ​ല​ക​ൾ​ക്കും വി​ക​സ​ന​മു​റ​പ്പാ​ക്കു​ന്ന​താ​വ​ണം. 2018-ലെ ​പ്ര​ള​യം ത​ക​ർ​ത്ത ജി​ല്ല​യെ പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഘ​ട്ടം​ഘ​ട്ട​മാ​യി ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രു​ന്നു​ണ്ടെ​ങ്കി​ലും കാ​ർ​ഷി​ക പ്ര​തി​സ​ന്ധി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല.

കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​സെ​മി കേ​ഡ​ർ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ നേ​തൃ​ത്വ ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ച്ച് പ്ര​വ​ർ​ത്ത​ക​രു​മാ​യി ആ​ശ​യ​വി​നി​യം ന​ട​ത്തി​വ​രി​ക​യാ​ണ്. പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ പു​ന​ഃസം​ഘ​ട​ന​യും പാ​ർ​ട്ടി മെ​ന്പ​ർ​ഷി​പ് വി​ത​ര​ണ​വും പു​തി​യ അം​ഗ​ങ്ങ​ളെ ചേ​ർ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ർ​ച്ച​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു. വാ​ഴ​ത്തോ​പ്പ് പാ​പ്പ​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പാ​ർ​ട്ടി ജി​ല്ലാ നേ​തൃ​ത്വ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ, മു​ൻ എം​എ​ൽ​എ​മാ​രാ​യ സ്റ്റീ​ഫ​ൻ ജോ​ർ​ജ്, പി.​എം മാ​ത്യു, തോ​മ​സ് ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.