ഇ​ല​പ്പ​ള്ളി വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് യു​വാ​വ് മ​രി​ച്ചു
Friday, October 15, 2021 10:46 PM IST
മൂ​ല​മ​റ്റം: ഇ​ല​പ്പ​ള്ളി വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് യു​വാ​വ് മ​രി​ച്ചു. കീ​രി​ത്തോ​ട് പു​ന്ന​യാ​ർ കു​ന്നേ​ൽ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ റി​ന്‍റോ വ​ർ​ഗീ​സ് (23) ആ​ണ് മ​രി​ച്ച​ത്. ഇ​ല​പ്പ​ള്ളി കൈ​ക്കു​ളം പാ​ല​ത്തി​ന് സ​മീ​പം വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ടം.

വെ​ള്ള​ച്ചാ​ട്ട​ത്തി​ലെ പാ​റ​യി​ൽ ക​യ​റി​യ​പ്പോ​ൾ തെ​ന്നി വെ​ള്ള​ത്തി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.​മൂ​ല​മ​റ്റ​ത്തു നി​ന്ന് ഫ​യ​ർ​ഫോ​ഴ്സും കാ​ഞ്ഞാ​ർ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ക​ര​യ്ക്കെ​ത്തി​ച്ച ശേ​ഷം മൂ​ല​മ​റ്റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.​

സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം വാ​ഗ​മ​ണ്‍ സ​ന്ദ​ർ​ശി​ക്കാ​ൻ പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.​തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്ത മൃ​ത​ദേ​ഹം ഇ​ന്നു പ​ത്തി​ന് കീ​രി​ത്തോ​ട് നി​ത്യ​സ​ഹാ​യ മാ​താ പ​ള്ളി​യി​ൽ സം​സ്ക​രി​ക്കും. മാ​താ​വ് റോ​സി​ലി.​സ​ഹോ​ദ​രി: റി​യ (ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി).