ജി​ല്ല​യി​ൽ മൂ​ന്ന​ര​ക്കോ​ടി​യു​ടെ കൃ​ഷി നാ​ശം
Sunday, October 17, 2021 9:47 PM IST
തൊ​ടു​പു​ഴ:​ജി​ല്ല​യി​ൽ ക​ന​ത്ത മ​ഴ​യെത്തുട​ർ​ന്ന് കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ വ്യാ​പ​ക കൃ​ഷി നാ​ശം. മൂ​ന്ന​ര​ക്കോ​ടി​യോ​ളം രൂ​പ​യു​ടെ കൃ​ഷി നാ​ശം ജി​ല്ല​യി​ൽ സം​ഭ​വി​ച്ച​താ​യാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ.
1050 ക​ർ​ഷ​ക​ർ കെ​ടു​തി​ക്കി​ര​യാ​യ​താ​യി പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ എ​ലി​സ​ബ​ത്ത് പു​ന്നൂ​സ് പ​റ​ഞ്ഞു. 56 ഹെ​ക്ട​ർ സ്ഥ​ല​ത്തെ കൃ​ഷി പൂ​ർ​ണ​മാ​യും ന​ശി​ച്ചി​ട്ടു​ണ്ട്. കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തി വ​രി​ക​യാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ലെ പൂ​ർ​ണ​മാ​യ വി​വ​രം ല​ഭ്യ​മാ​കുവെന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.