ഹൈ​റേ​ഞ്ച് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നു
Sunday, October 17, 2021 10:27 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ​സേ​വ​ന വി​ഭാ​ഗ​മാ​യ ഹൈ​റേ​ഞ്ച് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി പ്ര​കൃ​തി​ക്ഷോ​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ദു​ര​ന്ത സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നു.
ദു​ര​ന്ത സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി കാ​രി​ത്താ​സ് ഇ​ന്ത്യ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സൊ​സൈ​റ്റി ദു​ര​ന്ത ല​ഘൂ​ക​ര​ണ ഉ​പ​ക​ര​ണ​ങ്ങ​ള​ട​ങ്ങി​യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. കൊ​ന്ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ 10 വാ​ർ​ഡു​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് ദു​ര​ന്ത​ല​ഘു​ക​ര​ണ ഉ​പ​ക​ര​ണ​ങ്ങ​ളാ​യ ലൈ​ഫ് ജാ​ക്ക​റ്റ്, ടോ​ർ​ച്ച്, ഫ​സ്റ്റ് എ​യ്ഡ് കി​റ്റ്, മ​ഴ​ക്കോ​ട്ട്, ക​യ​ർ, ബൂ​ട്ട്, വി​സി​ൽ, ബാ​ഗ്, സു​ര​ക്ഷാ ക​ണ്ണാ​ടി, ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് പ്ലാ​ൻ തു​ട​ങ്ങി​യ​വ അ​ട​ങ്ങി​യ കിറ്റ് ഹൈ​റേ​ഞ്ച് ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​മാ​ത്യു ത​ട​ത്തി​ൽ കൊ​ന്ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​മ്യ ര​നീ​ഷി​ന് കൈ​മാ​റി​.
ജി​ല്ല​യി​ൽ ദു​ര​ന്ത സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ​റൂം സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ക​ണ്‍​ട്രോ​ൾ റൂം ​ന​ന്പ​ർ-9526291596, 9544811886, 8289807489, 9497881470, 9633122884. കൊ​ന്ന​ത്ത​ടി​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​കെ ഉ​ണ്ണി​കൃ​ഷ്ണ​ൻ, മേ​ഴ്സി ജോ​സ്, ജെ​സി സി​ബി, പ്രോ​ജ​ക്ട് കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ബി​നീ​ഷ് കോ​ട്ടൂ​ർ, ബി​ജോ ഇ​ളം​തു​രു​ത്തി​ൽ, ഹൈ​റേ​ഞ്ച് ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി സ്റ്റാ​ഫ് അം​ഗ​ങ്ങ​ളാ​യ എ​ബി​ൻ കു​റു​ന്താ​ന​ത്ത്, നി​തി​ൻ തോ​മ​സ്, വോ​ളി​ണ്ടി​യ​ർ സാ​ജ​ൻ തോ​മ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.