എ​ല്ലാ​വി​ധ സ​ഹാ​യ​ങ്ങ​ളും എ​ത്തി​ക്കും: മ​ന്ത്രി കെ. ​രാ​ജ​ൻ
Sunday, October 17, 2021 10:27 PM IST
ഇ​ടു​ക്കി: കൊ​ക്ക​യാ​റി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യി സ​ർ​ക്കാ​രി​ന്‍റെ എ​ല്ലാ​വി​ധ സ​ഹാ​യ​ങ്ങ​ളും എ​ത്തി​ക്കു​മെ​ന്ന് മ​ന്ത്രി കെ .​രാ​ജ​ൻ അ​റി​യി​ച്ചു.

ദു​ര​ന്ത​ഭൂ​മി സ​ന്ദ​ർ​ശി​ച്ച​തി​നു ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.​പീ​രു​മേ​ട് താ​ലൂ​ക്കി​ൽ 16 ക്യാ​ന്പു​ക​ൾ നി​ല​വി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ എ​ട്ടു ക്യാ​ന്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ദു​ര​ന്തം നേ​രി​ട്ട കൊ​ക്ക​യാ​റി​ൽ ആ​ണ്. ക്യാ​ന്പു​ക​ളി​ൽ എ​ല്ലാം വേ​ണ്ട അ​ടി​യ​ന്ത​ര സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന് റ​വ​ന്യൂ വ​കു​പ്പ് ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ച്ച​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജീ​വ​ന​ക്കാ​രെ​യും ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ളും ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന , പി​പി​ഇ കി​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ല​ഭി​ച്ച മൃ​ത​ദേ​ഹ​ങ്ങ​ൾ ഉ​ട​ൻ ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. മോ​ശം കാ​ലാ​വ​സ്ഥ​യാ​യ​തി​നാ​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ കൊ​ണ്ടു​പോ​കാ​നാ​വാ​ത്ത ബ​ന്ധു​ക്ക​ൾ​ക്ക് മോ​ർ​ച്ച​റി ഉ​ൾ​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വി​വി​ധ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലു​മാ​യി​ട്ടാ​ണ് ഇ​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പാ​ടാ​ക്കി​യി​ട്ടു​ള​ള​ത് .

മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കും മ​റ്റു​മാ​യി പ്രാ​ഥ​മി​ക സ​ഹാ​യം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യും മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് നാ​ലു ല​ക്ഷം രൂ​പ എ​സ് ഡി ​ആ​ർ എ​ഫ് ന്‍റെ എ​ക്സ് ഗ്രേ​ഷ്യ ഫ​ണ്ടി​ൽ​നി​ന്നും അ​താ​തു ജി​ല്ല​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​യും സ്വീ​ക​രി​ച്ച​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ, ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, വാ​ഴൂ​ർ സോ​മ​ൻ എം​എ​ൽ​എ, ജി​ല്ലാ വി​ക​സ​ന ക​മ്മീ​ഷ​ണ​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ, എ​ഡി​എം ഷൈ​ജു പി ​ജേ​ക്ക​ബ്, എ​ൻ​എ​ച്ച് എം ​ഡി​പി​എം ഡോ ​സു​ജി​ത് സു​കു​മാ​ര​ൻ എ​ന്നി​വ​രും മ​ന്ത്രി​യ്ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.