യു​വ​ജ​ന​ങ്ങ​ൾ പ്ര​ത്യാ​ശ​യു​ടെ പ്ര​വാ​ച​ക​രാ​ക​ണം: മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ
Sunday, October 17, 2021 10:27 PM IST
ക​രി​ന്പ​ൻ: യു​വ​ജ​ന​ങ്ങ​ൾ പ്ര​ത്യാ​ശ​യു​ടെ പ്ര​വാ​ച​ക​രാ​യി സ​മൂ​ഹ​ത്തി​ൽ നി​ല​കൊ​ള്ളാ​നും നി​രാ​ശ​യി​ലേ​ക്ക് പ​തി​ക്കു​ന്ന​വ​ർ​ക്ക് പ്ര​ത്യാ​ശ​യു​ടെ കൈ​ത്തി​രി​യാ​കാ​നും വി​ളി​ക്ക​പ്പെ​ട്ട​വ​രാ​ണെ​ന്ന് ഇ​ടു​ക്കി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ.
കെ​സി​വൈ​എം ഇ​ടു​ക്കി രൂ​പ​ത സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ജ​പ​മാ​ല പ്ര​ഘോ​ഷ​ണ വാ​ഹ​ന റാ​ലി​യു​ടെ സ​മാ​പ​ന​ത്തി​ൽ കൃ​ത​ജ്ഞ​താ​ബ​ലി മ​ധ്യേ സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു ബി​ഷ​പ്പ്. ക​രി​ന്പ​ൻ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ നി​ന്നാ​രം​ഭി​ച്ച ജ​പ​മാ​ല റാ​ലി മു​രി​ക്കാ​ശേ​രി, ചി​ന്നാ​ർ കു​രി​ശ​ടി, പാ​റ​ത്തോ​ട്, മു​ക്കു​ടം, ക​ല്ലാ​ർ​കു​ട്ടി, ആ​യി​ര​മേ​ക്ക​ർ എ​ന്നീ പ​ള്ളി​ക​ളി​ലൂ​ടെ വാ​ഹ​ന പ്ര​ദി​ക്ഷ​ണ​മാ​യി അ​ടി​മാ​ലി സെ​ന്‍റ് ജൂ​ഡ് തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ സ​മാ​പി​ച്ചു.
സെ​ന്‍റ് ജൂ​ഡ് തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന കൃ​ത​ജ്ഞ​താ ബ​ലി​ക്ക് സെ​ന്‍റ് ജൂ​ഡ് വി​കാ​രി ഫാ. ​ജോ​സ​ഫ് കൊ​ച്ചു​കു​ന്നേ​ൽ, കെ ​സി​വൈ​എം രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ഞ​വ​ര​ക്കാ​ട്ട് എ​ന്നി​വ​ർ സ​ഹ കാ​ർ​മി​ക​രാ​യി​രു​ന്നു. പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​പ​ർ​ണ ജോ​സ​ഫ്, ഭാ​ര​വാ​ഹി​ക​ളാ​യ ജെ​ബി​ൻ ജേ​ക്ക​ബ്, ആ​ദ​ർ​ശ് മാ​ത്യു, ബി​ജോ ബൈ​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.