ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ണ്‍​സ് ഹോ​സ്പി​റ്റ​ലി​ൽ അ​പൂ​ർ​വ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ
Monday, October 18, 2021 10:04 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ണ്‍​സ് ആ​ശു​പ​ത്രി​യി​ൽ അ​പൂ​ർ​വ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. വ​ല​തു​വ​ശ​ത്തു ഹൃ​ദ​യ​മു​ള്ള വീ​ട്ട​മ്മ​യ്ക്ക് ആ​ൻ​ജി​യോ​പ്ലാ​സ്റ്റി ന​ട​ത്തി​യാ​ണ് ആ​ശു​പ​ത്രി​യി​ലെ കാ​ർ​ഡി​യോ​ള​ജി​സ്റ്റ് ഡോ. ​ആ​ർ. റി​തേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​പൂ​ർ​വ നേ​ട്ടം കൈ​വ​രി​ച്ച​ത്.
ക​ഴി​ഞ്ഞ 14-ന് ​ക​ടു​ത്ത നെ​ഞ്ചു​വേ​ദ​ന​യു​മാ​യി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തി​യ തോ​പ്രാം​കു​ടി സ്വ​ദേ​ശി​നി​യെ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി​യ​പ്പോ​ൾ ഇ​വ​രു​ടെ ഹൃ​ദ​യ ധ​മ​നി​യി​ൽ ബ്ലോ​ക്കു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. സാ​ധാ​ര​ണ ആ​ളു​ക​ളെ​പോ​ലെ രോ​ഗി​യു​ടെ ഹൃ​ദ​യം ഇ​ട​തു വ​ശ​ത്താ​യി​രു​ന്നി​ല്ല. വ​ല​തു​വ​ശ​ത്ത് ഹൃ​ദ​യ​മു​ള​ള ആ​ളു​ക​ൾ ആ​യി​ര​ത്തി​ൽ ഒ​ന്നു മാ​ത്ര​മാ​ണു​ള​ള​ത്. ഇ​ങ്ങ​നെ​യു​ള​ള രോ​ഗി​ക​ളു​ടെ ആ​ൻ​ജി​യോ​പ്ലാ​സ്റ്റി വ​ള​രെ ശ്ര​മ​ക​ര​മാ​ണ്.
ഡോ. ​വ​രു​ണ്‍, ഡോ. ​റി​ജോ​യി, ഷി​ജു ജോ​ർ​ജ് എ​ന്നി​രും ന​ഴ്സ്മാ​രു​മാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​ടു​ക്കി ജി​ല്ല​യി​ൽ ഈ ​ശ​സ്ത്ര​ക്രി​യ ആ​ദ്യ​മാ​യാ​ണ് ചെ​യ്യു​ന്ന​ത്. ഡോ. ​റി​തേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ണ്‍​സി​ൽ 1500-ല​ധി​കം ആ​ൻ​ജി​യോ​പ്ലാ​സ്റ്റി​ക​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.