മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ വ​ൻ പ​ദ്ധ​തി​യു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ
Monday, October 18, 2021 10:07 PM IST
തൊ​ടു​പു​ഴ: മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ നൂ​ത​ന​മാ​യി കൊ​ണ്ടു​വ​ന്ന പ​ദ്ധ​തി​യാ​യ അ​നി​മ​ൽ ഹ​സ്ബ​ൻ​ഡ​റി ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഡെ​വ​ല​പ്മെ​ന്‍റ് ഫ​ണ്ട് ജി​ല്ല​യി​ലും വി​നി​യോ​ഗി​ക്കാ​ൻ തീ​രു​മാ​നം. 15,000 കോ​ടി രൂ​പ​യു​ടെ ഉ​ത്തേ​ജ​ന പാ​ക്കേ​ജി​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.
പാ​ൽ, മാം​സം തു​ട​ങ്ങി​യ​വ സം​സ്ക​രി​ക്കു​ന്ന​തി​നു​ള്ള ശേ​ഷി​യും വൈ​വി​ധ്യ​വ​ത്കര​ണ​വും വ​ർ​ധി​പ്പി​ച്ച്, മൂ​ല്യ​വ​ർ​ധി​ത ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ഉ​ത്പാ​ദ​ക​ന് ഉ​യ​ർ​ന്ന വി​ല ല​ഭി​ക്കാ​നും ഇ​ത് അ​വ​സ​ര​മൊ​രു​ക്കും. സം​സ്ക​ര​ണ മേ​ഖ​ല​യി​ൽ സം​ര​ഭ​ക​ത്വം വി​ക​സി​പ്പി​ക്കു​ക വ​ഴി തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ വ​ർ​ധി​ക്കു​ക​യും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള​ള പാ​ൽ, മാം​സ ഉ​ത്പ​ന്ന​ങ്ങ​ൾ ല​ഭി​ക്കു​ക​യും ചെ​യ്യും. കാ​ലി​ത്തീ​റ്റ, കോ​ഴി​ത്തീ​റ്റ മു​ത​ലാ​യ​വ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന യൂ​ണി​റ്റു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും ശാ​ക്തീ​ക​രി​ക്കു​ന്ന​തി​നും പ​ദ്ധ​തി വ​ഴി സ​ഹാ​യം ല​ഭി​ക്കും. ക​ർ​ഷ​ക ഉ​ത്പാ​ദ​ക സം​ഘ​ങ്ങ​ൾ, സ്വ​കാ​ര്യ ക​ന്പ​നി​ക​ൾ, വ്യ​ക്തി​ഗ​ത സം​ര​ഭ​ക​ർ, സ​ർ​ക്കാ​രി​ത​ര സം​ഘ​ട​ന​ക​ൾ, മൈ​ക്രോ ആ​ൻ​ഡ് സ്മോ​ൾ മീ​ഡി​യം എ​ന്‍റ​ർ​പ്രൈ​സ​സ് എ​ന്നി​വ​യ്ക്ക് ആ​നു​കൂ​ല്യം ല​ഭി​ക്കും. പാ​ൽ സം​സ്ക​ര​ണം, മാം​സ സം​സ്ക​ര​ണം, തീ​റ്റ നി​ർ​മാ​ണം എ​ന്നീ മേ​ഖ​ല​ക​ളി​ൽ പ​ദ്ധ​തി​യു​ടെ സ​ഹാ​യം ല​ഭി​ക്കും. ക്ഷീ​രമേ​ഖ​ല​യി​ൽ പു​തി​യ സം​സ്ക​ര​ണ യൂ​ണി​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നും, നി​ല​വി​ലു​ള​ള​വ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​നും സ​ഹാ​യം ല​ഭി​ക്കും. കൂ​ടാ​തെ മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന യൂ​ണി​റ്റു​ക​ൾ, ഇ​ൻ​വി​ട്രോ ഫെ​ർ​ട്ടി​ലൈ​സേ​ഷ​ൻ ലിം​ഗ നി​ർ​ണ​യം, കൃ​ത്രി​മ ബീ​ജ​ധാ​ന സാ​ങ്കേ​തി​ക വി​ദ്യ മു​ത​ലാ​യ​വ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ക​ന്നു​കാ​ലി​ക​ളു​ടെ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്നി​വ​യ്ക്ക് പ​ദ്ധ​തി​യി​ലൂ​ടെ സ​ഹാ​യം ല​ഭി​യ്ക്കും.
മാം​സ ഉ​ത്പാ​ദ​ന സം​സ്ക​ര​ണ രം​ഗ​ത്ത് പു​തി​യ യൂ​ണി​റ്റു​ക​ൾ ഗ്രാ​മ, ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്ഥാ​പി​ക്കു​ന്ന​തി​നും, മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​നും സ​ഹാ​യം ല​ഭി​ക്കും.
തീ​റ്റ നി​ർ​മാ​ണ​ത്തി​ൽ പു​തി​യ പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നും, നി​ല​വി​ലു​ള്ള​വ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​നും, ധാ​തു​ല​വ​ണ മി​ശ്രി​ത ഉ​ത്പാ​ദ​ന പ്ലാ​ന്‍റു​ക​ൾ, പ്രോ​ട്ടീ​ൻ പ്ലാ​ന്‍റ് മു​ത​ലാ​യ​വ സ്ഥാ​പി​ക്കു​ന്ന​തി​നും സ​ഹാ​യം ല​ഭി​ക്കും. ഗു​ണ​ഭോ​ക്താ​വ് ബാ​ങ്ക് മു​ഖേ​ന ഈ ​ആ​വ​ശ്യ​ങ്ങ​ൾ​ക്ക് എ​ടു​ക്കു​ന്ന വാ​യ്പ​ക​ൾ​ക്ക് പ​ദ്ധ​തി​യി​ലൂ​ടെ പ​ലി​ശ സ​ഹാ​യം ന​ൽ​കും. ഇ​തി​നാ​യി ഷെ​ഡ്യൂ​ൾ​ഡ് ബാ​ങ്കു​ക​ൾ​ക്ക് ക്രെ​ഡി​റ്റ് ഗ്യാ​ര​ന്‍റി ഫ​ണ്ട് കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ൽ​കും. പ​ദ്ധ​തി തു​ക​യു​ടെ 90 ശ​ത​മാ​നം വ​രെ വാ​യ്പ ല​ഭി​ക്കും.
അ​പേ​ക്ഷ​ക​ർ കേ​ന്ദ്ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഉ​ഡാ​യി മി​ത്ര വെ​ബ് പോ​ർ​ട്ട​ൽ മു​ഖേ​ന​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​തെ​ന്ന് ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.​പ​ര​മാ​വ​ധി തി​രി​ച്ച​ട​വ് കാ​ലാ​വ​ധി എ​ട്ട് വ​ർ​ഷ​മാ​ണ്.