നെ​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ്
Monday, October 18, 2021 10:07 PM IST
തൊ​ടു​പു​ഴ: സം​സ്ഥാ​ന സീ​നി​യ​ർ നെ​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട ജി​ല്ലാ ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​യി 30ന് ​ജി​ല്ലാ സീ​നി​യ​ർ നെ​റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പ് തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ളേ​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ത്തും. ന​വം​ബ​ർ 13, 14 തീ​യ​തി​ക​ളി​ൽ ഹ​രി​പ്പാ​ട് മ​ണ്ണാ​റ​ശാ​ല സ്കൂ​ൾ ഗ്രൗ​ണ്ടി​ലാ​ണ് ചാ​ന്പ്യ​ൻ​ഷി​പ്പ്. ജി​ല്ല​യി​ലെ നെ​റ്റ്ബോ​ൾ ക​ളി​ക്കാ​രും ക്ല​ബു​ക​ളും 24 ന​കം ജി​ല്ലാ നെ​റ്റ് ബോ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി​യു​ടെ പ​ക്ക​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.
മു​പ്പ​തി​ന് രാ​വി​ലെ എ​ട്ടി​ന് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള ടീ​മു​ക​ൾ സ്പോ​ർ​ട്സ് യൂ​ണി​ഫോം, ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് എ​ന്നി​വ​യു​മാ​യി ന്യൂ​മാ​ൻ കോ​ള​ജ് ഗ്രൗ​ണ്ടി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ. ര​വീ​ന്ദ്ര​ൻ അ​റി​യി​ച്ചു. ഫോ​ണ്‍. 9447753482 .