ന​ദി​യി​ൽ ഇ​റ​ങ്ങ​രു​ത്, മീ​ൻ പി​ടി​ത്തം സെ​ൽ​ഫി, ലൈ​വ് നി​രോ​ധി​ച്ചു
Monday, October 18, 2021 10:08 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി ചെ​റു​തോ​ണി ഡാ​മി​ന്‍റെ ര​ണ്ട് ഷ​ട്ട​റു​ക​ൾ ഇ​ന്ന് രാ​വി​ലെ 11 മു​ത​ൽ ഉ​യ​ർ​ത്തി വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​ക്കു​ന്ന​തി​നാ​ൽ ചെ​റു​തോ​ണി ടൗ​ണ്‍ മു​ത​ൽ പെ​രി​യാ​റി​ന്‍റെ ഇ​രു​ക​ര​ക​ളി​ലു​മു​ള്ള​വ​ർ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.
ഡാം ​തു​റ​ക്കു​ന്ന സ​മ​യം വെ​ള്ള​പ്പാ​ച്ചി​ൽ ഉ​ണ്ടാ​കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ പു​ഴ മു​റി​ച്ചു ക​ട​ക്കു​ന്ന​ത് നി​രോ​ധി​ച്ചു. ഈ ​സ്ഥ​ല​ങ്ങ​ളി​ൽ പു​ഴ​യി​ൽ മീ​ൻ പി​ടി​ത്തം പാ​ടി​ല്ല.
ന​ദി​യി​ൽ കു​ളി​ക്കു​ന്ന​തും തു​ണി അ​ല​ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണം. വീ​ഡി​യോ, സെ​ൽ​ഫി എ​ടു​ക്ക​ൽ, ഫേ​സ്ബു​ക്ക് ലൈ​വ് എ​ന്നി​വ ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ഈ ​മേ​ഖ​ല​ക​ളി​ൽ വി​നോ​ദ സ​ഞ്ചാ​ര​ത്തി​നും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. പൊ​തു​ജ​ന​ങ്ങ​ൾ പോ​ലീ​സി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.