ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​ടെ സ്ഥി​രം സേ​വ​നം വേ​ണ​മെ​ന്ന്
Monday, October 18, 2021 10:08 PM IST
തൊ​ടു​പു​ഴ: ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും ഉ​ൾ​പ്പെ​ടെ പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ പ​തി​വാ​കു​ന്ന ജി​ല്ല​യി​ൽ ദു​ര​ന്തനി​വാ​ര​ണ സേ​ന​യു​ടെ സേ​വ​നം സ്ഥി​ര​മാ​യി വേ​ണ​മെ​ന്ന ആ​വ​ശ്യം ഇ​പ്പോ​ഴും ചു​വ​പ്പു​നാ​ട​യി​ൽ.
ഇ​തി​നാ​യി ഡ​പ്യൂ​ട്ടി ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​റ്റു ജി​ല്ല​ക​ളി​ൽ ദു​ര​ന്ത നി​വാ​ര​ണ​ത്തി​നു മാ​ത്ര​മാ​യി ചു​മ​ത​ല ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ജി​ല്ല​യി​ൽ ഇ​തി​നാ​യി പ്ര​ത്യേ​ക സം​വി​ധാ​ന​മി​ല്ല. ഇ​ടു​ക്കി​യി​ൽ ഇ​തു​വ​രെ ദു​ര​ന്ത നി​വാ​ര​ണ ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ ത​സ്തി​ക പോ​ലും സൃ​ഷ്ടി​ച്ചി​ട്ടി​ല്ല. അ​ഡീ​ഷ​ന​ൽ ഡി​സ്ട്രി​ക്ട് മ​ജി​സ്ട്രേ​ട്ടി​നാ​ണ് ജി​ല്ല​യി​ൽ ദു​ര​ന്ത നി​വാ​ര​ണ​ത്തി​ന്‍റെ ചു​മ​ത​ല.
പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ​ക്കു കൂ​ടു​ത​ൽ സാ​ധ്യ​ത​യു​ള്ള ഇ​ടു​ക്കി​യി​ലേ​ക്ക് ഒ​രു ഡ​പ്യൂ​ട്ടി ക​ള​ക്ട​റു​ടെ പ്ര​ത്യേ​ക ത​സ്തി​ക അ​നു​വ​ദി​ച്ച് ഈ ​ഓ​ഫീ​സ​ർ​ക്ക് ചു​മ​ത​ല ന​ൽ​കി സു​സ​ജ്ജ​മാ​യ ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് ടീം ​അ​ടി​യ​ന്ത​ര​മാ​യി രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കും റ​വ​ന്യു മ​ന്ത്രി​ക്കും ചീ​ഫ് സെ​ക്ര​ട്ട​റി​ക്കും റ​വ​ന്യു സെ​ക്ര​ട്ട​റി​ക്കും ക​ഴി​ഞ്ഞ​വ​ർ​ഷം ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ക​ത്ത് ന​ൽ​കി​യി​രു​ന്നുവെങ്കിലും അ​നു​കൂ​ല തീ​രു​മാ​നം സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യി​ട്ടി​ല്ല. നി​ല​വി​ൽ ജി​ല്ല​യി​ൽ ദു​ര​ന്ത​മു​ണ്ടാ​കു​ന്പോ​ൾ ആ​ര​ക്കോ​ണ​ത്തു നി​ന്നാ​ണ് ദു​ര​ന്ത നി​വാ​ര​ണ സേ​ന​യെ​ത്തു​ന്ന​ത്. പ​ല​പ്പോ​ഴും ദു​ര​ന്ത​മു​ണ്ടാ​യി ദി​വ​സ​ങ്ങ​ൾ പി​ന്നി​ടു​ന്പോ​ഴാ​ണ് ഇ​വ​രു​ടെ സേ​വ​നം ല​ഭ്യ​മാ​കു​ന്ന​ത്. ഇ​ക്കാ​ര​ണ​ത്താ​ലാ​ണ് ദു​ര​ന്ത നി​വാ​ര​ണസേ​ന​യു​ടെ സ്ഥി​രം സേ​വ​നം ജി​ല്ല​യി​ൽ ല​ഭ്യ​മാ​ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്ന​ത്.