തൊ​ടു​പു​ഴ-പാ​ലാ റോ​ഡി​ൽ മ​ണ്ണി​ടി​ഞ്ഞു
Tuesday, October 19, 2021 9:59 PM IST
തൊ​ടു​പു​ഴ: പാ​ലാ-​തൊ​ടു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ൽ ക​രി​ങ്കു​ന്നം കു​ഴി​മ​റ്റ​ത്തി​നു സ​മീ​പം മ​ണ്ണി​ടി​ഞ്ഞ​ത് നീ​ക്കാ​ൻ ന​ട​പ​ടി​യി​ല്ല. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് ഇ​വി​ടെ മ​ണ്ണി​ടി​ഞ്ഞ​ത.് പ​തി​വാ​യി അ​പ​ക​ടം ഉ​ണ്ടാ​കു​ന്ന നെ​ല്ലാ​പ്പാ​റ വ​ള​വി​നു സ​മീ​പ​മാ​ണ് മ​ണ്ണി​ടി​ഞ്ഞു വീ​ണ​ത്.

നാ​ട്ടു​കാ​ർ പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ര വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും മ​ണ്ണ് നീ​ക്കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​തി​നു സ​മീ​പ​ത്തു ത​ന്നെ ബി​ൽ​ടെ​ക് ഇ​ൻ​ഡ​സ്ട്രീ​സി​നു സ​മീ​പം റോ​ഡി​ൽ വ​ലി​യ ഗ​ർ​ത്ത​വും രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെടു​ന്ന​ത് പ​തി​വാ​ണ്. എ​ന്നാ​ൽ ഇ​ത് നി​ക​ത്താ​നു​ള്ള ന​ട​പ​ടി​ക​ളും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.