ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ 2000 പേ​ർ
Tuesday, October 19, 2021 10:05 PM IST
പീ​രു​മേ​ട്: കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യി​ട്ടും കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ ഭീ​തി​യോ​ടെ ര​ണ്ടാ​യി​ര​ത്തോ​ളം ആ​ളു​ക​ൾ ക്യാ​ന്പു​ക​ളി​ൽ തു​ട​രു​ക​യാ​ണ്.
വി​വി​ധ വാ​ർ​ഡു​ക​ളി​ലാ​യി ഒ​ന്പ​ത് ക്യാ​ന്പു​ക​ളാ​ണ് നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഉ​രു​ൾ പൊ​ട്ടി​യ സ്ഥ​ല​ങ്ങ​ളി​ൽ വ​ലി​യ പാ​റ​ക​ൾ അ​വ​ശേ​ഷി​ക്കു​ന്ന​ത് ഭീ​തി ഉ​ണ​ർ​ത്തു​ന്ന​താ​ണ്.
വ​രും​ദി​വ​സ​ങ്ങ​ളി​ലും മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന വി​വ​രം ആ​ളു​ക​ളു​ടെ ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​യാ​ണ്.
കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​ഴ​ങ്ങാ​ട്, വ​ട​ക്കേ​മ​ല, ഉ​റു​ന്പി​ക്ക​ര തു​ട​ങ്ങി​യ ഗ്രാ​മ​ങ്ങ​ൾ ഇ​പ്പോ​ഴും ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ്. പ​ക​ൽ​സ​മ​യം മൂ​ന്ന് മ​ണ്ണു​മാ​ന്തി​യ​ന്ത്ര​ങ്ങ​ൾ റോ​ഡ് ഗ​താ​ഗ​തം യോ​ഗ്യ​മാ​ക്കാ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഒ​രി​ട​ത്തും എ​ത്തി​ച്ചേ​രാ​നാ​യി​ട്ടി​ല്ല. നി​ര​വ​ധി വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ ക​ട​പു​ഴ​കി വീ​ണു​കി​ട​ക്കു​ന്ന​തി​നാ​ൽ വൈ​ദ്യു​തി ബ​ന്ധ​വും മേ​ഖ​ല​യി​ൽ പു​നഃ​സ്ഥാ​പി​ച്ചി​ല്ല.
കൊ​ക്ക​യാ​റ്റി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​വാ​ൻ ക​ഴി​യു​ന്ന​ത്. ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​ർ പൂ​ർ​ണ​മാ​യും ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​ണ്. വൈ​ദ്യു​തി നി​ല​ച്ച​തി​നാ​ൽ ഇ​വ​ർ​ക്ക് പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​നും സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്.
വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് സ​ഹാ​യ​വു​മാ​യി യു​വ​ജ​ന സം​ഘ​ട​ന​ക​ളും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും കൊ​ക്ക​യാ​ർ കൂ​ട്ടി​ക്ക​ൽ മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.