രാ​ജാ​ക്കാ​ടി​ന്‍റെ ഡോ​ക്ട​ർ​ക്ക് നാ​ടി​ന്‍റെ ക​ണ്ണീ​ർ​പൂ​ക്ക​ൾ
Wednesday, October 20, 2021 10:12 PM IST
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ടി​ന്‍റെ ഡോ​ക്ട​ർ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഡോ. ​ജ​യ​കു​മാ​റി​ന് നാ​ടി​ന്‍റെ ക​ണ്ണീ​ർ​പൂ​ക്ക​ൾ. രാ​ജാ​ക്കാ​ട് മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ആ​ശു​പ​ത്രി ന​ട​ത്തു​ന്ന അ​ടി​മാ​ലി വ​ലി​യ​കോ​ട്ടൂ​ർ ഡോ. ​വി. ജ​യ​കു​മാ​ർ(65) ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് അ​ന്ത​രി​ച്ച​ത്. ക്ലി​നി​ക്കി​ൽ​നി​ന്നും രാ​ത്രി​യോ​ടെ അ​ടി​മാ​ലി​യി​ലെ വീ​ട്ടി​ലെ​ത്തി അ​ത്താ​ഴം ക​ഴി​ച്ചു കി​ട​ന്ന​ശേ​ഷം രാ​ത്രി 11-ന് ​നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടു. തു​ട​ർ​ന്ന് അ​ടി​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും അ​വി​ടെ​വ​ച്ച് മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു.
31 വ​ർ​ഷ​മാ​യി ഡോ​ക്ട​റാ​യി സേ​വ​നം​ചെ​യ്ത ജ​യ​കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹം രാ​വി​ലെ 10.45 മു​ത​ൽ 12.15 വ​രെ ആ​ശു​പ​ത്രി​യ​ങ്ക​ണ​ത്തി​ൽ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ചി​രു​ന്നു. 1990-ൽ ​രാ​ജാ​ക്കാ​ട് മേ​ഴ്സി ഹോ​സ്പി​റ്റ​ലി​ൽ സേ​വ​ന​ത്തി​നെ​ത്തി​യ ഡോ. ​വി. ജ​യ​കു​മാ​ർ 1992-ൽ ​സ്വ​ന്ത​മാ​യി രാ​ജാ​ക്കാ​ട് മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ എ​ന്ന പേ​രി​ൽ ക്ലി​നി​ക്ക് തു​ട​ങ്ങി. 1996-ൽ ​സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ ക​യ​റും​വ​രെ ആ​ശു​പ​ത്രി പ്ര​വ​ർ​ത്തി​പ്പി​ച്ചു. 2013-ൽ ​ഇ​ടു​ക്കി ഡെ​പ്യൂ​ട്ടി ഡി​എം​ഒ ആ​യാ​ണ് സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ​നി​ന്നും അ​ദ്ദേ​ഹം വി​ര​മി​ച്ച​ത്.
വി​ര​മി​ച്ച​ശേ​ഷം ആ​ശു​പ​ത്രി​യി​ൽ ഒൗ​ട്ട് പേ​ഷ്യ​ന്‍റ് രോ​ഗി​ക​ളെ ചി​കി​ത്സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. പ​ല സാ​ധു​ക്ക​ൾ​ക്കും സാ​ന്പ​ത്തി​ക സ​ഹാ​യ​വും വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​വും ചി​കി​ത്സാ​സ​ഹാ​യ​വും ന​ൽ​കു​വാ​ൻ അ​ദ്ദേ​ഹം മു​ൻ​പ​ന്തി​യി​ലു​ണ്ടാ​യി​രു​ന്നു.
സാ​ധാ​ര​ണ​ക്കാ​ർ​ക്ക് എ​പ്പോ​ഴും ആ​ശ്ര​യി​ക്കാ​വു​ന്ന ഒ​രു ഡോ​ക്ട​റെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗ​ത്തി​ലൂ​ടെ ന​ഷ്ട​മാ​യ​ത്.
ഇ​ന്ന​ലെ അ​ടി​മാ​ലി​യി​ലെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: സു​ധ (റി​ട്ട. ടീ​ച്ച​ർ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, വ​ട്ട​വ​ട) വൈ​ക്കം തി​രു​താ​ളി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഡോ. ​സു​ജ​യ്, ഡോ. ​വി​ജ​യ്.