ലേ​ല കേ​ന്ദ്ര​ത്തി​ലേ​ക്ക് ഏ​ല​ക്കാ​യു​മാ​യി പോ​യ ക​ർ​ഷ​ക ദ​ന്പ​തി​ക​ളെ ത​ട​ഞ്ഞു​വ​ച്ചു
Wednesday, October 20, 2021 10:12 PM IST
ക​ട്ട​പ്പ​ന: ലേ​ല കേ​ന്ദ്ര​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​യ ഏ​ല​ക്കാ​യ് പി​ഴ അ​ട​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക ദ​ന്പ​തി​ക​ളെ നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​ഞ്ഞു​വ​ച്ച​താ​യി ആ​ക്ഷേ​പം. ക​ട്ട​പ്പ​ന ക​ടു​പ്പി​ൽ മാ​ത്തു​ക്കു​ട്ടി, ഭാ​ര്യ ഷാ​ന്‍റി എ​ന്നി​വ​രെ​യാ​ണ്് മ​ണി​ക്കൂ​റു​ക​ളോ​ളം നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​ഞ്ഞു വ​ച്ച​ത്. വ​ണ്ട​ൻ​മേ​ട്ടി​ൽ ഏ​ല​ക്കാ ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി​ട്ടാ​ണ് മാ​ത്തു​കു​ട്ടി 350 കി​ലോ ഏ​ല​യ്ക്കാ​യു​മാ​യി വാ​ഹ​ന​ത്തി​ൽ പോ​യ​ത്. ഏ​ല​ക്കാ​യും വാ​ഹ​ന​വും വി​ട്ടു​കി​ട്ടാ​ൻ 38,500 രു​പ പി​ഴ​യ​ട​യ്ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ആ​വ​ശ്യം. ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി​യെ​ങ്കി​ലും പി​ഴ​യ​ട​ക്കാ​ൻ നി​ർ​ബ​ന്ധ​ക്കു​ക​യാ​യി​രു​ന്നു. നാ​ലു​മ​ണി​ക്കൂ​റോ​ളം ഇ​വ​രെ റോ​ഡി​ലും ഓ​ഫീ​സി​ലു​മാ​യി നി​ർ​ത്തു​ക​യും​ചെ​യ്തു.