ഇ​രു​ട്ടി വെ​ളു​ത്ത​പ്പോ​ൾ വീ​ടി​ല്ലാ​താ​യി; വ​ട​ക്കേ​മ​ല​ക്കാ​ർ വെ​യ്റ്റിം​ഗ് ഷെ​ഡി​ൽ
Wednesday, October 20, 2021 10:12 PM IST
പീ​രു​മേ​ട്: ശ​നി​യാ​ഴ്ച ഇ​രു​ട്ടി വെ​ളു​ത്ത​പ്പോ​ൾ വീ​ട് നി​ലം​പ​തി​ച്ചു. ക​ഴി​ഞ്ഞ നാ​ലു​ദി​വ​സം രാ​ത്രി ക​ഴി​ഞ്ഞ​ത് വെ​യ്റ്റിം​ഗ് ഷെ​ഡി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളോ​ടൊ​പ്പം.
വ​ട​ക്കേ​മ​ല​യി​ൽ ഉ​ണ്ടാ​യ മ​ഴ​ക്കെ​ടു​തി​യി​ൽ വീ​ട് പൂ​ർ​ണ​മാ​യും നി​ലം​പ​തി​ച്ച സ​ണ്ണി പു​ല്ലു​മ​റ്റ​ത്തി​ൽ, ജോ​സ് പൂ​ല്ലു​മ​റ്റ​ത്തി​ൽ, ത​ന്പി വ​ട​ക്കേ​പ​റ​ന്പി​ൽ, തു​ട​ങ്ങി​യ പ്ര​ദേ​ശ​വാ​സി​ക​ൾ ക​ഴി​ഞ്ഞ നാ​ലു​രാ​ത്രി ചി​ല​വ​ഴി​ച്ച​ത് വെ​യി​റ്റിം​ഗ് ഷെ​ഡി​ലാ​ണ്. ഇ​ട്ടി​രു​ന്ന വ​സ്ത്ര​ങ്ങ​ളൊ​ഴി​കെ ഉ​ണ്ടാ​യി​രു​ന്ന​തെ​ല്ലം ന​ഷ്ട​പ്പെ​ട്ട​വ​ർ ഇ​നി എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ ക​ഴി​യു​ക​യാ​ണ്. സ​മീ​പ പ്ര​ദേ​ശ​ത്തെ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളും ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ട്.
ഇ​വ​രു​ടെ വീ​ടു​ക​ളി​ലെ സ്ത്രീ​ക​ൾ അ​യ​ൽ​വീ​ടു​ക​ളി​ലും ക്യാ​ന്പു​ക​ളി​ലു​മാ​യാ​ണ് ക​ഴി​യു​ന്ന​ത്.
വ​ട​ക്കേ​മ​ല​യി​ൽ മൂ​ന്നു ക്യാ​ന്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. വ​ട​ക്കേ​മ​ല സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ്കൂ​ളി​ലും പാ​ലാ​യി​ൽ കെ​ട്ടി​ട​ത്തി​ലും പൊ​ട്ട​ൻ കു​ളം ല​യ​ത്തി​ലു​മാ​യാ​ണ് ക്യാ​ന്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 126 പേ​രാ​ണ് ക്യാ​ന്പി​ൽ തു​ട​രു​ന്ന​ത്. മ​ണ്ണി​ടി​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ൽ അ​പ​ക​ട​മാ​യ രീ​തി​യി​ൽ തി​ട്ട​യും വ​ലി​യ പാ​റ​ക്ക​ല്ലു​ക​ളും അ​വ​ശേ​ഷി​ക്കു​ന്ന​തി​നാ​ൽ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങു​വാ​ൻ ഇ​വ​ർ ഭ​യ​ക്കു​ക​യാ​ണ്.