ഭൂ​മി​പ​തി​വുച​ട്ട​ങ്ങ​ൾ ഭേ​ദ​ഗ​തി ചെ​യ്യ​ണം: യു​ഡി​എ​ഫ്
Wednesday, October 20, 2021 10:14 PM IST
തൊ​ടു​പു​ഴ: ഭൂ​പ​തി​വ് ച​ട്ട​ങ്ങ​ൾ ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ള​ക്‌ടറേ​റ്റ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കാ​ൻ തൊ​ടു​പു​ഴ രാ​ജീ​വ് ഭ​വ​നി​ൽ ചേ​ർ​ന്ന യു​ഡി​എ​ഫ് ജി​ല്ലാ ഏ​കോ​പ​ന സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. ഭൂ​മി പ​തി​വ് ച​ട്ട​ങ്ങ​ൾ ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്ന സ​ർ​വ്വ​ക​ക്ഷിയോ​ഗ തീ​രു​മാ​നം സം​സ്ഥ​ന സ​ർ​ക്കാ​ർ ഇ​തു​വ​രെ ന​ട​പ്പാ​ക്കാ​ത്ത​തി​ൽ യോ​ഗം പ്ര​തി​ഷേ​ധി​ച്ചു.
ഇ​ടു​ക്കി പാ​ക്കേ​ജി​ൽ സ​ഹാ​യ​ധ​ന​മാ​യി എ​ത്ര​തു​ക​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ നീ​ക്കിവ​ച്ചി​രി​ക്കു​ന്ന​തെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ​ഞ്ചാ​യ​ത്തും ബ്ലോ​ക്ക്-​പ​ഞ്ചാ​യ​ത്തു​ക​ളും ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളും എംഎ​ൽഎഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളും ഇ​ടു​ക്കി പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​ണ​ന്ന് വ​രു​ത്തി ത്തീർ​ത്താ​ൽ ആ​ർ​ക്കും ഒ​രു പ്ര​യോ​ജ​ന​വും ഉ​ണ്ടാ​വി​ല്ല.​ മ​ഴ​ക്കെ​ടു​തി​ക്ക് ഇ​ര​യാ​യ​വ​ർ​ക്കെ​ല്ലാം യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​സ്.​ അ​ശോ​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ക​ണ്‍​വീ​ന​ർ പ്ര​ഫ. എം.​ജെ.​ ജേ​ക്ക​ബ്, കെ.​സു​രേ​ഷ് ബാ​ബു, ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, എം.​എ​സ്.​ മു​ഹ​മ്മ​ദ്, എം.​കെ.​ പു​രു​ഷോ​ത്ത​മ​ൻ, പി.​എം.​ അ​ബ്ബാ​സ്, ജോ​സി ജേ​ക്ക​ബ്, എം.​എം. ​ബ​ഷീ​ർ, മാ​ർ​ട്ടി​ൻ മാ​ണി, രാ​ജു മു​ണ്ട​ക്കാ​ട്ട്, സി.​കെ.​ ശി​വ​ദാ​സ്, കെ.​എം. മൈ​തീ​ൻ, എ​ൻ.​ഐ.​ ബെ​ന്നി, ജോ​യി കൊ​ച്ചു​ക​രോ​ട്ട്, എം.​ബി.​ സൈ​നു​ദീ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.​
ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി.​ മാ​ത്യു, കേ​ര​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു സ്റ്റീ​ഫ​ൻ എ​ക്സ് എം​എ​ൽ​എ, സി​എം​പി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എ.​ കു​ര്യ​ൻ എ​ന്നി​വ​രെ യോ​ഗം അ​നു​മോ​ദി​ച്ചു.