മ​റ​യൂ​ർ മേ​ഖ​ല​യി​ൽ ച​ന്ദ​ന മോ​ഷ​ണം വ്യാ​പ​കം
Thursday, October 21, 2021 10:22 PM IST
മ​റ​യൂ​ർ: ക​ന​ത്ത മ​ഴ മു​ത​ലെ​ടു​ത്ത് മ​റ​യൂ​ർ മേ​ഖ​ല​യി​ൽ വ്യാ​പ​ക ച​ന്ദ​ന​മോ​ഷ​ണം. ഒ​റ്റ​രാ​ത്രി മ​റ​യൂ​രി​ലെ പു​ളി​ക്ക​ര​വ​യ​ൽ, പ​ള്ള​നാ​ട് മേ​ഖ​ല​യി​ൽ നി​ന്നും മൂ​ന്നു ച​ന്ദ​ന മ​ര​ങ്ങ​ളാ​ണ് വെ​ട്ടി​ക്ക​ട​ത്തി​യ​ത്. പ​ള്ള​നാ​ട് സ്വ​ദേ​ശി ഈ​ശ്വ​ര മൂ​ർ​ത്തി, പു​ളി​ക്ക​ര​വ​യ​ൽ സ്വ​ദേ​ശി വി​ല്ല​ര​ശ​ൻ, പൂ​വ​ക്കു​ന്നേ​ൽ വീ​ട്ടി​ൽ സ​ണ്ണി എ​ന്നി​വ​രു​ടെ വീ​ട്ടു​മു​റ്റ​ങ്ങ​ളി​ൽ​നി​ന്ന വ​ൻ ച​ന്ദ​ന​മ​ര​ങ്ങ​ളാ​ണ് വെ​ട്ടി​ക്ക​ട​ത്തി​യ​ത്.

നാ​ച്ചി​വ​യ​ൽ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍റെ നൂ​റു​മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യു​ള്ള പ്ര​ദേ​ശ​മാ​ണ് പു​ളി​ക്ക​ര​വ​യ​ൽ. പ​ട്രോ​ളിം​ഗും വാ​ച്ച​ർ​മാ​രും കാ​വ​ലു​ള്ള പ്ര​ദേ​ശ​ത്തെ സ്വ​കാ​ര്യ ഭൂ​മി​യി​ൽ​നി​ന്നു​മാ​ണ് ച​ന്ദ​ന​മ​ര​ങ്ങ​ൾ മോ​ഷ​ണം​പോ​യ​ത്. മൂ​ന്നു ച​ന്ദ​ന മ​ര​ങ്ങ​ൾ​ക്കു​കൂ​ടി 50 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വി​ല​മ​തി​ക്കും. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ 11 ച​ന്ദ​ന മ​ര​ങ്ങ​ളാ​ണ് വെ​ട്ടി​ക​ട​ത്തി​യ​ത്.