100 കോ​ടി വ​രു​മാ​ന​മു​ണ്ട്; പ​ക്ഷെ സം​ര​ക്ഷ​ക​ർ​ക്ക് കൂ​ലി​യി​ല്ല
Friday, October 22, 2021 10:10 PM IST
മ​റ​യൂ​ർ: പ്ര​തി​വ​ർ​ഷം നൂ​റു​കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ വ​രു​മാ​ന​വു​മു​ള്ള മ​റ​യൂ​ർ ച​ന്ദ​ന​ക്കാ​ടി​ന്‍റെ സം​ര​ക്ഷ​ക​ർ​ക്ക് മൂ​ന്നു​മാ​സ​ത്തി​ല​ധി​ക​മാ​യി ശ​ന്പ​ളം ല​ഭി​ക്കു​ന്നി​ല്ല. സ​ർ​ക്കാ​രി​ൽ​നി​ന്ന് ഫ​ണ്ട് അ​നു​വ​ദി​ക്കാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്ന് പ​റ​യു​ന്പോ​ഴും വ​ന​ത്തി​നു​ള്ളി​ൽ ച​ന്ദ​ന സം​ര​ക്ഷ​ണം ന​ട​ത്തു​ന്ന​വ​രും താ​ഴെ​ത്ത​ട്ടി​ലെ ജീ​വ​ന​ക്കാ​രു​മാ​യ താ​ൽ​ക്കാ​ലി​ക വാ​ച്ച​ർ​മാ​ർ​ക്ക് മാ​ത്ര​മാ​ണ് മൂ​ന്നു​മാ​സ​ത്തി​ലേ​റെ​യാ​യി വേ​ത​നം മു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.

വ​നം കൊ​ള്ള​ക്കാ​രു​ടെ​യും വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ​യും ഇ​ട​യി​ൽ ഏ​റെ അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രാ​വും പ​ക​ലും ഇ​വ​ർ ച​ന്ദ​ന സം​ര​ക്ഷ​ണം ന​ട​ത്തു​ന്ന​ത്. ഇ​വ​ർ​ക്ക് അ​ർ​ഹ​മാ​യ ശ​ന്പ​ള​മോ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളോ സാ​ന്പ​ത്തി​ക സ​ഹാ​യ​ങ്ങ​ളോ ല​ഭി​ക്കു​ന്നി​ല്ല. മാ​സം​മു​ഴു​വ​ൻ ജോ​ലി ചെ​യ്താ​ലും പ​കു​തി ദി​വ​സ​ത്തെ ശ​ന്പ​ളം മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്. മ​റ​യൂ​ർ സാ​ൻ​ഡ​ൽ ഡി​വി​ഷ​നി​ൽ​മാ​ത്രം 200-ല​ധി​കം താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. രാ​പ്പ​ക​ലാ​യി വ​ന​ത്തി​നു​ള്ളി​ൽ മു​ള​വ​ടി​യും ടോ​ർ​ച്ചു​മാ​യി ജോ​ലി​ചെ​യ്യു​ന്ന വാ​ച്ച​ർ​മാ​ർ​ക്ക് മാ​ന​സി​ക സ​മ്മ​ർ​ദ​വും ഏ​റെ​യാ​ണ്. ഒ​ട്ടേ​റെ വാ​ച്ച​ർ​മാ​ർ രോ​ഗം ബാ​ധി​ച്ച് ജോ​ലി ഉ​പേ​ക്ഷി​ക്കു​ക​യാ​ണെ​ന്നും പ​റ​യു​ന്നു.

ഏ​റെ പ്ര​തി​സ​ന്ധി​യി​ലും കു​ടും​ബം പോ​റ്റാ​ൻ വ​ന​ത്തി​നു​ള്ളി​ൽ ക​ഷ്ട​പ്പെ​ടു​ന്ന വാ​ച്ച​ർ​മാ​ർ​ക്ക് ശ​ന്പ​ളം ല​ഭി​ക്കാ​ത്ത​ത് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​യാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം. മാ​സ​ത്തി​ൽ മു​ഴു​വ​ൻ ദി​വ​സ​വും ജോ​ലി​ചെ​യ്താ​ലും 10 ദി​വ​സ​ത്തെ​വ​രെ ശ​ന്പ​ളം വെ​ട്ടി​ക്കു​റ​യ്ക്കു​ന്നു​ണ്ടെ​ന്നും പ​രാ​തി​യു​ണ്ട്. ശ​ന്പ​ളം ല​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വ​നം വ​കു​പ്പ് ഓ​ഫീ​സി​ക​ൾ​ക്കു​മു​ൻ​പി​ൽ സ​മ​രം തു​ട​രു​മെ​ന്നു സി​ഐ​ടി​യു ഫോ​റ​സ്റ്റ് വ​ർ​ക്കേ​ഴ്സ് ഓ​ർ​ഗ​നൈ​സ​ർ എം. ​ല​ക്ഷ്മ​ണ​ൻ അ​റി​യി​ച്ചു.

സ​ർ​ക്കാ​രി​ൽ​നി​ന്ന് ഫ​ണ്ട് ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് കു​ടി​ശി​ഖ ഉ​ൾ​പ്പെ​ടെ ന​ൽ​കു​മെ​ന്ന് മ​റ​യൂ​ർ ഡി​എ​ഫ്ഒ ബി. ​ര​ഞ്ജി​ത് പ​റ​ഞ്ഞു