മി​ഷ​ൻ ഞാ​യ​ർ ആ​ച​ര​ണം നാ​ളെ
Friday, October 22, 2021 10:10 PM IST
ചെ​റു​തോ​ണി: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പാ​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം നാ​ളെ ആ​ഗോ​ള​സ​ഭ മി​ഷ​ൻ ഞാ​യ​റാ​യി ആ​ച​രി​ക്കും. സാ​ധാ​ര​ണ​യാ​യി ഒ​ക്ടോ​ബ​ർ മാ​സ​ത്തി​ലെ അ​വ​സാ​ന ഞാ​യ​റാ​ണ് ആ​ഗോ​ള​സ​ഭ മി​ഷ​ൻ ഞാ​യ​റാ​യി ആ​ച​രി​ക്കു​ന്ന​ത്.
ഇ​ടു​ക്കി രൂ​പ​ത​യി​ൽ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ലി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം വി​പു​ല​മാ​യ രീ​തി​യി​ലാ​ണ് മി​ഷ​ൻ ഞാ​യ​ർ ആ​ച​രി​ക്കു​ന്ന​ത്. വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​താ​പി​താ​ക്ക​ളെ​യും കു​ട്ടി​ക​ളെ​യും യു​വ​ജ​ന​ങ്ങ​ളെ​യും ഒ​ന്നി​ച്ചു​കൂ​ട്ടി മി​ഷ​ൻ ആ​ച​രി​ക്കും. മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​രെ ആ​ത്മീ​യ​മാ​യും സാ​ന്പ​ത്തി​ക​യും സാ​ന്നി​ധ്യം​കൊ​ണ്ടും സ​ഹാ​യി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് മി​ഷ​ൻ ദി​നാ​ച​ര​ണ​ത്തി​ലൂ​ടെ ബോ​ധ്യ​പ്പെ​ടു​ത്തും.
ഇ​ടു​ക്കി രൂ​പ​ത മാ​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ​യ​ഗി​രി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 1.30-ന് ​മി​ഷ​ൻ ഞാ​യ​ർ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും. പ​താ​ക ഉ​യ​ർ​ത്ത​ൽ, മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ​യ്ക്കു​ശേ​ഷം മൂ​ന്നി​ന് മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ വി​ശു​ദ്ധ ബ​ലി അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും.
ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ജാ​ക്കാ​ട് ക്രി​സ്തു​രാ​ജ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ രാ​വി​ലെ 9.30-ന് ​മി​ഷ​ൻ ഞാ​യ​ർ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും. ഇ​ടു​ക്കി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ വി​ശു​ദ്ധ ബ​ലി അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും.
കെ​സി​വൈ​എ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മി​ഷ​ൻ ഞാ​യ​ർ ദി​നാ​ഘോ​ഷം പാ​റ​ത്തോ​ട് സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്തും. വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഏ​ബ്ര​ഹാം പു​റ​യാ​റ്റ് വി​ശു​ദ്ധ ബ​ലി അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും.
രൂ​പ​ത​യി​ലെ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മി​ഷ​ൻ ഞാ​യ​ർ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് സം​ഘ​ട​ന​ക​ളു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ, സം​ഘ​ട​ന ഡ​യ​റ​ക്ട​ർ​മാ​രാ​യ ഫാ. ​തോ​മ​സ് പ​ഞ്ഞി​ക്കു​ന്നേ​ൽ, ഫാ. ​ജെ​യിം​സ് മാ​ക്കി​യി​ൽ, ഫാ. ​മാ​ത്യു ഞ​വ​ര​ക്കാ​ട്ട് എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കും.