പ്ര​ള​യ​ദു​രി​താ​ശ്വാ​സ​വും ന​ഷ്ട​പ​രി​ഹാ​ര​വും ല​ഭ്യ​മാ​ക്ക​ണം: മ​ല​നാ​ട് ക​ർ​ഷ​ക​ര​ക്ഷാ​സ​മി​തി
Friday, October 22, 2021 10:10 PM IST
ചെ​റു​തോ​ണി: ആ​ഗോ​ള താ​പ​ന​ത്തെ തു​ട​ർ​ന്നു​ള്ള കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​ന​ത്തി​ന്‍റെ ഫ​ല​മാ​യി ലോ​ക​മെ​ന്പാ​ടും കാ​ലാ​വ​സ്ഥ​യു​ടെ സ​ന്തു​ല​നം ന​ഷ്ട​മാ​യി​രി​ക്കു​ന്നു. കേ​ര​ളം ഇ​പ്പോ​ൾ നേ​രി​ടു​ന്ന​ത് ഇ​പ്ര​കാ​ര​മു​ള്ള കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യു​ള്ള അ​തി​വൃ​ഷ്ടി​യാ​ണ്. ഇ​തേ​തു​ട​ർ​ന്ന് വ്യാ​പ​ക​മാ​യ കൃ​ഷി​നാ​ശ​വും വ​രു​മാ​ന ന​ഷ്ട​വു​മാ​ണ് കാ​ർ​ഷി​ക​മേ​ഖ​ല​യ്ക്ക് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. കൃ​ഷി​നാ​ശം സ​മ​യ​ബ​ന്ധി​ത​മാ​യി വി​ല​യി​രു​ത്തി ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ഉ​ട​ൻ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും തു​ട​ർ​കൃ​ഷി​ക്കാ​വ​ശ്യ​മാ​യ മൂ​ല​ധ​നം ക​ർ​ഷ​ക​ർ​ക്ക് എ​ത്തി​ച്ചു​ന​ൽ​ക​ണ​മെ​ന്നും മ​ല​നാ​ട് ക​ർ​ഷ​ക​ര​ക്ഷാ​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
ഉൗ​ർ​ജാ​വ​ശ്യ​ത്തി​നു​വേ​ണ്ടി ലോ​ക​മെ​ന്പാ​ടും ക​ത്തി​ക്കു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് ട​ണ്‍ ക​ൽ​ക്ക​രി​യി​ൽ​നി​ന്നും പെ​ട്രോ​ളി​യ​ത്തി​ൽ​നി​ന്നും നി​ര​ന്ത​രം അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് പു​റ​ന്ത​ള്ളു​ന്ന കാ​ർ​ബ​ണ്‍ ഡൈ​ഓ​ക്സൈ​ഡ് മൂ​ല​മു​ണ്ടാ​കു​ന്ന ആ​ഗോ​ള താ​പ​ന​ത്തി​ന്‍റെ ബ​ലി​യാ​ടു​ക​ൾ ആ​വു​ക​യാ​ണ് ക​ർ​ഷ​ക​ർ. അ​ടി​യ​ന്ത​ര​മാ​യി കാ​ർ​ഷി​ക പ്ര​തി​സ​ന്ധി​ക​ൾ​ക്ക് സ​ർ​ക്കാ​ർ പ​രി​ഹാ​രം കാ​ണ​ണം. റേ​ഷ​ൻ​കാ​ർ​ഡി​ന്‍റെ നി​റം നോ​ക്കാ​തെ സൗ​ജ​ന്യ​റേ​ഷ​നും ചി​കി​ത്സാ​സ​ഹാ​യ​വും ക​ർ​ഷ​ക​ർ​ക്ക് ല​ഭ്യ​മാ​ക്ക​ണം.
സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച താ​ങ്ങു​വി​ല​യ്ക്ക് പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ർ​ഗ​ങ്ങ​ളും ക​ർ​ഷ​ക​രി​ൽ​നി​ന്നും സം​ഭ​രി​ക്കാ​നും ന​ട​പ​ടി​വേ​ണ​മെ​ന്ന് സ​മി​തി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ജോ​സ്കു​ട്ടി ജെ. ​ഒ​ഴു​ക​യി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സെ​ക്ര​ട്ട​റി രാ​ജു സേ​വ്യ​ർ, വ​ക്ക​ച്ച​ൻ ചേ​റ്റാ​നി, ജോ​സ് ശൗ​ര്യാം​മാ​ക്ക​ൽ, വി.​വി. മാ​ണി, അ​പ്പ​ച്ച​ൻ ഇ​രു​വേ​ലി, മ​ത്താ​യി മേ​ക്കാ​ട്ടി​ൽ, ബെ​ന്നി വ​ട​ക്കേ​മു​റി, ജോ​ർ​ജ് കാ​ലാ​യി​ൽ, ജോ​ണി പ​ള്ളി​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.