ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ കൈ​യേ​റു​ന്ന​താ​യി പ​രാ​തി
Friday, October 22, 2021 10:12 PM IST
നെ​ടു​ങ്ക​ണ്ടം: ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ർ​ക്കാ​യു​ള്ള ക്വ​ർ​ട്ടേ​ഴ്സു​ക​ൾ മ​റ്റു വ​കു​പ്പു​ക​ൾ കൈ​യേ​റു​ന്ന​താ​യി പ​രാ​തി. മു​ണ്ടി​യെ​രു​മ​യി​ൽ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് അ​ധ്യാ​പ​ക​ൻ അ​തി​ക്ര​മി​ച്ചുക​യ​റി​യ​താ​യി ചൂ​ണ്ടി​കാ​ട്ടി പ​ട്ടം​കോ​ള​നി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​വി.​കെ. പ്ര​ശാ​ന്ത് നെ​ടു​ങ്ക​ണ്ടം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.
കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് സ​മീ​പ​ത്താ​യി ജീ​വ​ന​ക്കാ​ർ​ക്ക് താ​മ​സി​ക്കു​ന്ന​തി​നാ​യി ഏ​ഴു കെ​ട്ടി​ട​ങ്ങ​ൾ നി​ല​വി​ലു​ണ്ട്. ഇ​തി​ൽ മി​ക്ക​വ​യും 1960 കാ​ല​ഘ​ട്ട​ത്തി​ൽ നി​ർ​മി​ച്ച​വ​യാ​ണ്. ഇ​ട​ക്കാ​ല​ത്ത് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം മ​ന്ദീ​ഭ​വി​ച്ച​പ്പോ​ൾ ചി​ല​ത് സ​മീ​പ​ത്തെ ക​ല്ലാ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്നു.
ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​യ​തോ​ടെ കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​ർ എ​ത്തി. ഇ​തോ​ടെ ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ ഇ​വ​ർ​ക്കാ​യി മാ​റ്റു​ക​യാ​യി​രു​ന്നു. പാ​ന്പാ​ടും​പാ​റ പ​ഞ്ചാ​യ​ത്തി​ൽ ഇ​വ​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം ആ​രോ​ഗ്യ​വ​കു​പ്പി​നാ​ണ്. വ​കു​പ്പാ​ണ് കെ​ട്ടി​ട നി​കു​തി അ​ട​ക്കു​ന്ന​ത്. ഇ​തി​ൽ​പെ​ടു​ന്ന ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ച്ചി​രു​ന്ന ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​രി സ്ഥ​ലം​മാ​റ്റം ല​ഭി​ച്ച് പോ​യ​തി​നെ​തു​ട​ർ​ന്ന് മ​റ്റൊ​രു ജീ​വ​ന​ക്കാ​ര​ന് ഇ​ത് അ​നു​വ​ദി​ച്ചു​ന​ൽ​കി. അ​നു​വാ​ദം ല​ഭി​ച്ച കെ​ട്ടി​ട​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​ന് ജീ​വ​ന​ക്കാ​ര​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് അ​ധ്യാ​പ​ക​ൻ പൂ​ട്ടു​ത​ക​ർ​ത്ത് താ​മ​സ​മാ​ക്കി​യ വി​വ​രം ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്.
എ​ന്നാ​ൽ, ത​ഹ​സി​ൽ​ദാ​രു​ടെ അ​നു​വാ​ദ​ത്തോ​ടെ​യാ​ണ് പൂ​ട്ട് ത​ക​ർ​ത്ത് ക​യ​റി​യ​തെ​ന്നും ത​നി​ക്ക് കെ​ട്ടി​ടം അ​നു​വ​ദി​ച്ചു​കൊ​ണ്ട് ത​ഹ​സി​ൽ​ദാ​ർ ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​ട്ടു​ണ്ടെ​ന്നു​മാ​ണ് അ​ധ്യാ​പ​ക​ൻ പ​റ​യു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ർ താ​മ​സി​ക്കു​ന്ന കെ​ട്ടി​ടം കോ​വി​ഡ് വ്യാ​പ​ന കാ​ല​ത്ത് മ​റ്റു വ​കു​പ്പു​ക​ൾ​ക്ക് ന​ൽ​കു​ന്ന​ത് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്ന​താ​യും ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ തി​രി​കെ ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഉ​ടു​ന്പ​ൻ​ചോ​ല ത​ഹ​സി​ൽ​ദാ​ർ​ക്കും മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ക​ത്ത് ന​ൽ​കി. സ​മാ​ന​മാ​യ രീ​തി​യി​ൽ നാ​ലു​വ​ർ​ഷം മു​ന്പും ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ പൂ​ട്ട് ത​ക​ർ​ത്ത് കൈ​ക്ക​ലാ​ക്കി​യി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള മ​റ്റു ര​ണ്ടു ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ​കൂ​ടി തി​രി​കെ ല​ഭി​ക്ക​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ആ​വ​ശ്യം.
അ​തേ​സ​മ​യം റ​വ​ന്യൂ വ​കു​പ്പി​ന്‍റെ റി​ക്കാ​ർ​ഡു​ക​ളി​ൽ മൂ​ന്ന് ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ സ്കൂ​ളി​ന്‍റെ അ​ധീ​ന​ത​യി​ലാ​ണെ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും അ​തി​നാ​ലാ​ണ് അ​ധ്യാ​പ​ക​ന് അ​നു​വ​ദി​ച്ച​തെ​ന്നും ഉ​ടു​ന്പ​ൻ​ചോ​ല ത​ഹ​സി​ൽ​ദാ​ർ നി​ജു കു​ര്യ​ൻ പ​റ​ഞ്ഞു. കെ​ട്ടി​ട​ത്തി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് ക​യ​റാ​ൻ ആ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടി​ല്ല. ഇ​ത്ത​ര​ത്തി​ൽ പൂ​ട്ട് ത​ക​ർ​ക്ക​ണ​മെ​ങ്കി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ച് വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വേ​ണം ചെ​യ്യാ​ൻ. പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗ​ത്തി​ന്‍റെ നി​ർ​ദേ​ശ​നു​സ​ര​ണം കെ​ട്ടി​ടം അ​ധ്യാ​പ​ക​ന് അ​നു​വ​ദി​ച്ചെ​ങ്കി​ലും എ​ഗ്രി​മെ​ന്‍റും മ​റ്റു ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ല. പു​തി​യ അ​വ​കാ​ശ​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​ച്ച​താ​യും സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും ത​ഹ​സി​ൽ​ദാ​ർ പ​റ​ഞ്ഞു.