പാ​ള​പ്പെ​ട്ടി ച​ന്ദ​ന മോ​ഷ​ണ കേ​സ്: ഒ​ന്നാം പ്ര​തി പി​ടി​യി​ൽ
Friday, October 22, 2021 10:16 PM IST
മ​റ​യൂ​ർ: എ​ണ്‍​പ​തു കി​ലോ ച​ന്ദ​നം മോ​ഷ്ടി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പാ​ള​പ്പെ​ട്ടി ച​ന്ദ്രി​ക വ​ധ​ക്കേ​സി​ലെ പ്ര​തി ബി​നു​കു​മാ​ർ (28) പി​ടി​യി​ലാ​യി. ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ പാ​ള​പ്പെ​ട്ടി ഇ​ണ്ട​ൻ​കാ​ട്ടി​ൽ ച​ന്ദ​ന മ​രം മു​റി​ച്ച് ക​ഷ്ണ​ങ്ങ​ളാ​ക്കി ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത് പെ​ട്രോ​ളിം​ഗ് ന​ട​ത്തി​യ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ ക​ണ്ടെ​ടു​ത്തു.
ഇ​തി​നെ​തു​ട​ർ​ന്ന് മ​റ​യൂ​ർ സാ​ൻ​ഡ​ൽ ഡി​വി​ഷ​നി​ൽ ഡോ​ഗ് സ്ക്വാ​ഡ് മെ​ൽ​വി​നു​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പാ​ള​പ്പെ​ട്ടി ആ​ദി​വാ​സി കു​ടി​യി​ൽ ബി​നു കു​മാ​റി​ന്‍റെ വീ​ട്ടി​ൽ​ലെ​ത്തി മെ​ൽ​ബി​ൻ നി​ന്നു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ബി​നു​കു​മാ​ർ, ചി​ന്ന​ക്കു​പ്പ​ൻ, സു​ദ​ർ​ശ​ൻ എ​ന്നി​വ​രാ​ണ് ച​ന്ദ​നം കാ​ട്ടു​പാ​ത​യി​ലൂ​ടെ ത​മി​ഴ്നാ​ട്ടി​ലേ​ക്കു ക​ട​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന വി​വ​രം ല​ഭി​ച്ച​ത്. ഇ​തി​ൽ ബി​നു​കു​മാ​റി​നെ ഇ​ന്ന​ലെ പാ​ള​പ്പെ​ട്ടി​യി​ൽ വീ​ട്ടി​ൽ​നി​ന്നും വ​നം​വ​കു​പ്പ് സം​ഘം പി​ടി​കൂ​ടി. മ​റ്റു​ള്ള​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു.
ബി​നു​കു​മാ​ർ ഒ​ട്ടേ​റെ ച​ന്ദ​ന കേ​സി​ലും 11 മാ​സം മു​ന്പ് ച​ന്ദ​നം ക​ട​ത്തി​യ​ത് വ​നം​വ​കു​പ്പി​ന് ഒ​റ്റി​ക്കൊ​ടു​ത്തു എ​ന്ന ആ​രോ​പ​ണ​ത്തി​ൽ പാ​ള​പ്പെ​ട്ടി സ്വ​ദേ​ശി​നി ച​ന്ദ്രി​ക​യെ വെ​ടി​വെ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലും പ്ര​തി​യാ​ണ്.
ചി​ന്നാ​ർ റേ​ഞ്ച് ഓ​ഫി​സ​ർ നി​തി​ൻ ലാ​ൽ, ഡെ​പ്യൂ​ട്ടി റെ​യ്ഞ്ച് ഓ​ഫി​സ​ർ ശ്രീ​കാ​ന്ത്, ക​രി​മു​ട്ടി ഡെ​പ്യൂ​ട്ടി റെ​യ്ഞ്ച് ഓ​ഫി​സ​ർ (ഇ​ൻ​ചാ​ർ​ജ്) മു​ത്തു​കു​മാ​ർ, വ​ണ്ണാ​ന്തു​റ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫി​സ​ർ വി​ജു പി. ​ചാ​ക്കോ, കാ​ന്ത​ല്ലൂ​ർ എ​സ്എ​ഫ്ഒ എം.​കെ. അ​നി​ൽ​കു​മാ​ർ, ചി​ന്നാ​ർ എ​സ്എ​ഫ്ഒ റെ​ജി ശ്രീ​ധ​ർ, ബി​എ​ഫ്ഒ​മാ​രാ​യ അ​ബ്ദു​ൽ റ​സാ​ഖ്, പി.​ജെ. മ​ധു​കു​മാ​ർ, അ​ഖി​ല, ശ​ര​ണ്യ, ഡി​ജു​മോ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.