ക​ന​ത്തമ​ഴ കു​റ​ഞ്ഞ​തി​ൽ ആ​ശ്വാ​സം
Sunday, October 24, 2021 10:11 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ മ​ഴ​യ്ക്കു ശ​മ​ന​മി​ല്ലാ​തെ തു​ട​രു​ന്നു. ഇ​ന്ന​ലെ​യും പ​ല മേ​ഖ​ല​ക​ളി​ലും ഇ​ടി​യോ​ടു കൂ​ടി മ​ഴ പെ​യ്തു. തൊ​ടു​പു​ഴ, അ​ടി​മാ​ലി മേ​ഖ​ല​ക​ളി​ൽ ഉ​ച്ചക​ഴി​ഞ്ഞ് മ​ഴ പെ​യ്തെ​ങ്കി​ലും ക​ഴി​ഞ്ഞ ദി​വ​സ​ത്തെ പോ​ലെ അ​തിശ​ക്ത​മാ​യ പേ​മാ​രി​യു​ണ്ടാ​യി​ല്ല. ചെ​റു​തോ​ണി, ക​ട്ട​പ്പ​ന, പീ​രു​മേ​ട്, വ​ണ്ടി​പ്പെ​രി​യാ​ർ മേ​ഖ​ല​ക​ളി​ൽ പ​ക​ൽ ചെ​റി​യ തോ​തി​ൽ മാ​ത്ര​മാ​ണ് മ​ഴ ല​ഭി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ അ​വ​സാ​നി​ച്ച 24 മ​ണി​ക്കൂ​റി​ൽ തൊ​ടു​പു​ഴ-87.2, പീ​രു​മേ​ട് -25.3, ഇ​ടു​ക്കി 22.8, ദേ​വി​കു​ളം -19, ഉ​ടു​ന്പ​ഞ്ചോ​ല -3.2 മി​ല്ലീ​മീ​റ്റ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ താ​ലൂ​ക്കു​ക​ളി​ൽ പെ​യ്ത മ​ഴ​യു​ടെ ക​ണ​ക്ക്.
പ​ല മേ​ഖ​ല​ക​ളി​ലും മൂ​ടി​ക്കെ​ട്ടി​യ അ​ന്ത​രീ​ക്ഷ​മാ​യി​രു​ന്നെ​ങ്കി​ലും മ​ഴ ശ​ക്ത​മാ​യി പെ​യ്യാ​തി​രു​ന്ന​ത് ആ​ശ്വാ​സ​മാ​യി. കേ​ന്ദ്ര കാ​ലാ​വ​സ്ഥാവ​കു​പ്പ് ഇ​ന്നും ജി​ല്ല​യി​ൽ മ​ഴ മു​ന്ന​റി​യി​പ്പും യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ശ​ക്ത​മാ​യ മ​ഴ പ്ര​തീ​ക്ഷി​ക്കു​ന്ന നാ​ളെ ഓ​റ​ഞ്ച് അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മ​ഴ​യ്ക്കൊ​പ്പം ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജി​ല്ല​യി​ൽ അ​തീ​വ ജാ​ഗ്ര​ത​യു​ണ്ട്.
മ​ഴ​ക്കെ​ടു​തി​ക​ൾ മൂ​ലം ജി​ല്ല​യി​ൽ 1960 പേ​ർ വി​വി​ധ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്നു​ണ്ട്. പീ​രു​മേ​ട്, തൊ​ടു​പു​ഴ, ഇ​ടു​ക്കി താ​ലൂ​ക്കു​ക​ളി​ലാ​യി 31 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളാ​ണ് തു​റ​ന്നി​രി​ക്കു​ന്ന​ത്. 624 കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നാ​യി സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം 1960 പേ​ർ നി​ല​വി​ൽ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്നു​ണ്ട്.

ക​രു​താം മി​ന്ന​ലി​നെ​തി​രെ ജാ​ഗ്ര​ത
ഇ​തി​നി​ടെ വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ൽ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മു​ൻ​ക​രു​ത​ൽ വേ​ണ​മെ​ന്ന് വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി. മി​ന്ന​ലി​ന്‍റെ ല​ക്ഷ​ണം ക​ണ്ടാ​ൽ ത​ന്നെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു മാ​റ​ണം. വീ​ട്ടി​ലെ ഗ​ഹോ​പ​ര​ണ​ങ്ങ​ളു​ടെ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേദി​ക്ക​ണം. വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും അ​ട​ച്ച് വീ​ടി​നു​ള്ളി​ൽ ക​ഴി​യ​ണം. വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും ലോ​ഹവ​സ്തു​ക്ക​ളു​ടെ​യും സാ​മി​പ്യം ഒ​ഴി​വാ​ക്ക​ണം. ഭി​ത്തി​യി​ലോ ത​റ​യി​ലോ സ്പ​ർ​ശി​ക്കാ​തെ ഇ​രി​ക്ക​ണം. മി​ന്ന​ലു​ള്ള​പ്പോ​ൾ ടെ​റ​സി​ലോ ഉ​യ​ര​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലോ ഇ​രി​ക്ക​രു​ത്.
കു​ട്ടി​ക​ളെ തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ൽ ക​ളി​ക്കാ​ൻ വി​ടു​ക​യോ വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ൽ കെ​ട്ടു​ക​യോ ചെ​യ്യ​രു​ത്.
വൃ​ക്ഷ​ങ്ങ​ളു​ടെ ചു​വ​ട്ടി​ൽ നി​ൽ​ക്കു​ക​യോ ജ​ലാ​ശ​യ​ത്തി​ൽ ഇ​റ​ങ്ങു​ക​യോ ചെ​യ്യ​രു​ത്. വാ​ഹ​ന​ത്തി​ലാ​ണെ​ങ്കി​ൽ തു​റ​സാ​യ സ്ഥ​ല​ത്ത് നി​ർ​ത്തി ലോ​ഹ​ഭാ​ഗ​ങ്ങ​ളി​ൽ സ്പ​ർ​ശി​ക്കാ​തെ ഇ​രി​ക്കു​ക.