കൂ​​ട്ടി​​ക്ക​​ൽ പു​​ന​​ർ​​നി​​ർ​​മി​​തി​​ക്കു പ​​ദ്ധ​​തി​​ക​​ളു​​മാ​​യി പാ​​ലാ രൂ​​പ​​ത കൂ​​ട്ടി​​ക്ക​​ൽ മി​​ഷ​​ൻ
Sunday, October 24, 2021 10:11 PM IST
പാ​​ലാ: ദു​​ര​​ന്ത​​ഭൂ​​മി​​യാ​​യ കൂ​​ട്ടി​​ക്ക​​ൽ, കൊ​​ക്ക​​യാ​​ർ, പൂ​​ഞ്ഞാ​​ർ തെ​​ക്കേ​​ക്ക​​ര പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലെ പ്ര​​ദേ​​ശ​​ങ്ങ​​ളു​​ടെ പു​​ന​​ർ​​നി​​ർ​​മി​​തി​​ക്കു പാ​​ലാ രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ണ്‍. ജോ​​സ​​ഫ് മ​​ലേ​​പ്പ​​റ​​ന്പി​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ വൈ​​ദി​​ക​​രും വി​​ശ്വാ​​സി​​ക​​ളും അ​​ട​​ങ്ങു​​ന്ന കൂ​​ട്ടി​​ക്ക​​ൽ റി​​ലീ​​ഫ് ആ​​ൻ​​ഡ് റി​​ഹാ​​ബി​​ലി​​റ്റേ​​ഷ​​ൻ മി​​ഷ​​നു രൂ​​പ​​ത ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് രൂ​​പം​​കൊ​​ടു​​ത്തു.
കൂ​​ട്ടി​​ക്ക​​ൽ, ഏ​​ന്ത​​യാ​​ർ, വേ​​ല​​നി​​ലം, കാ​​വാ​​ലി ഇ​​ട​​വ​​ക​​ക​​ൾ ഉ​​ൾ​​പ്പെ​​ടു​​ന്ന കൂ​​ട്ടി​​ക്ക​​ൽ ഫൊ​​റോ​​ന​​യി​​ലെ​​യും സ​​മീ​​പ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ​​യും ദു​​രി​​ത ബാ​​ധി​​ത വീ​​ടു​​ക​​ൾ ശു​​ചീ​​ക​​രി​​ക്കു​​ക​​യും ഭ​​ക്ഷ​​ണ​​പ​​ദാ​​ർ​​ഥ​​ങ്ങ​​ൾ, വ​​സ്ത്ര​​ങ്ങ​​ൾ, വീ​​ട്ടു​​പ​​ക​​ര​​ണ​​ങ്ങ​​ൾ, പ​​ഠ​​നോ​​പ​​ക​​ര​​ണ​​ങ്ങ​​ൾ തു​​ട​​ങ്ങി ആ​​വ​​ശ്യ​​മാ​​യ സ​​ഹാ​​യ​​ങ്ങ​​ൾ ഇ​​ട​​വ​​ക പ​​ള്ളി​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പ​​ഞ്ചാ​​യ​​ത്ത​​ധി​​കൃ​​ത​​രു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ വി​​ത​​ര​​ണം ന​​ട​​ത്തി​​വ​​രി​​ക​​യും ചെ​​യ്യു​​ന്നു.
സ​​ന്ന​​ദ്ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ വി​​ല​​യി​​രു​​ത്തു​​ന്ന​​തി​​നും തു​​ട​​ർ​​സ​​ഹാ​​യ പ​​ദ്ധ​​തി​​ക​​ൾ ത​​യാ​​റാ​​ക്കു​​ന്ന​​തി​​നു​​മാ​​യി കൂ​​ട്ടി​​ക്ക​​ൽ, ഏ​​ന്ത​​യാ​​ർ, കാ​​വാ​​ലി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ വൈ​​ദി​​ക​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ വി​​വി​​ധ യോ​​ഗ പ്ര​​തി​​നി​​ധി​​ക​​ളു​​ടെ​​യും സം​​ഘ​​ട​​നാ പ്ര​​തി​​നി​​ധി​​ക​​ളു​​ടെ​​യു​​ടെ​​യും സം​​യു​​ക്ത​​യോ​​ഗം ചേ​​ർ​​ന്നു.
വീ​​ടു​​ക​​ൾ ശു​​ചീ​​ക​​രി​​ക്കാ​​നു​​ള്ള ആ​​ദ്യ ഘ​​ട്ട പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് വി​​കാ​​രി​​യ​​ച്ച​​ൻ​​മാ​​രു​​ടെ​​യും ക​​മി​​ല്ല​​സ് സ​​ന്യാ​​സ വൈ​​ദി​​ക​​രു​​ടെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ എ​​സ്എം​​വൈ​​എം, ജീ​​സ​​സ് യൂ​​ത്ത്, എ​​കെ​​സി​​സി, പി​​എ​​സ്ഡ​​ബ്ല്യു​​എ​​സ് -സ്വാ​​ശ്ര​​യ സം​​ഘ​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ നേ​​തൃ​​ത്വം കൊ​​ടു​​ത്തു.
ദു​​രി​​ത ബാ​​ധി​​ത​​ർ​​ക്ക് ജീ​​വി​​ത​​സൗ​​ക​​ര്യ​​ങ്ങ​​ൾ ഒ​​രു​​ക്കി​​ക്കൊ​​ടു​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി വാ​​സ​​യോ​​ഗ്യ​​മാ​​യ ഭൂ​​മി, വീ​​ട്, വ​​രു​​മാ​​ന മാ​​ർ​​ഗം എ​​ന്നി​​വ​​യ്ക്കാ​​യി സ​​ർ​​ക്കാ​​ർ സ​​ഹാ​​യ​​ങ്ങ​​ൾ​​ക്കൊ​​പ്പം ഇ​​ത​​ര സ​​ഹാ​​യ​​ങ്ങ​​ളും നേ​​ടി​​യെ​​ടു​​ക്കു​​ന്ന​​തി​​ന് ആ​​വ​​ശ്യ​​മാ​​യ റി​​ലീ​​ഫ് പ​​ദ്ധ​​തി​​ക​​ളും കൗ​​ണ്‍​സ​​ലിം​​ഗ് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള മാ​​ന​​സി​​കാ​​രോ​​ഗ്യ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളും ഉ​​ൾ​​പ്പെ​​ടു​​മെ​​ന്ന് കൂ​​ട്ടി​​ക്ക​​ൽ മി​​ഷ​​ൻ കോ​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ മോ​​ണ്‍. ജോ​​സ​​ഫ് മ​​ലേ​​പ്പ​​റ​​ന്പി​​ൽ, പാ​​ലാ രൂ​​പ​​ത സോ​​ഷ്യ​​ൽ വെ​​ൽ​​ഫെ​​യ​​ർ സൊ​​സൈ​​റ്റി ഡ​​യ​​റ​​ക്ട​​ർ ഫാ. ​​തോ​​മ​​സ് കി​​ഴ​​ക്കേ​​ൽ എ​​ന്നി​​വ​​ർ അ​​റി​​യി​​ച്ചു.