ല​ഹ​രി വി​രു​ദ്ധ റാ​ലി ന​ട​ത്തി
Sunday, October 24, 2021 10:13 PM IST
തൊ​ടു​പു​ഴ: എ​ക്സൈ​സ് വ​കു​പ്പ്, ന്യൂ​മാ​ൻ കോ​ള​ജ് എ​ൻ​സി​സി, ന്യൂ​മാ​ൻ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്കര​ണ​റാ​ലി ന​ട​ത്തി. ല​ഹ​രി​ക്കെ​തി​രേ പ്ര​തി​ജ്ഞ​യെ​ടു​ത്ത എ​ൻ​സി​സി കേ​ഡ​റ്റു​ക​ളു​ടെ നേ​ത്യ​ത്വ​ത്തി​ൽ ന​ട​ത്തി​യ ബൈ​ക്ക് റാ​ലി പെ​രു​ന്പി​ള്ളി​ച്ചി​റ ക​ല്ലു​മാ​ലി​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച് കു​മാ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്ത്, തൊ​ടു​പു​ഴ മു​നി​സി​പ്പാ​ലി​റ്റി എ​ന്നി പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് ബോ​ധ​വ​ത്കര​ണം ന​ട​ത്തി.
റാ​ലി എ​ൻ​സി​സി കോ​ട്ട​യം ഗ്രൂ​പ്പ് ക​മാ​ൻ​ഡ​ർ ബ്രി​ഗേ​ഡി​യ​ർ എം. ​ന​രേ​ന്ദ്ര​നാ​ഥ് സാ​ജ​ൻ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫീ​സ​ർ ഇ.​പി.​ സി​ബി മു​ഖ്യ​പ്ര​ഭാ​ക്ഷ​ണം ന​ട​ത്തി.
ന്യൂ​മാ​ൻ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​തോം​സ​ണ്‍ ജോ​സ​ഫ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​മാ​നു​വ​ൽ പി​ച്ച​ള​ക്കാ​ട്ട്, ബ​ർ​സാ​ർ ഫാ. ​പോ​ൾ കാ​ര​ക്കൊ​ന്പി​ൽ, എ​ൻ​സി​സി ഓ​ഫീ​സ​ർ ലെ​ഫ്. പ്ര​ജീ​ഷ് സി. ​മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.