പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ല​നാ​ടും ഇ​ൻ​ഫാ​മും കൈകോ​ർ​ക്കു​ന്നു
Monday, October 25, 2021 10:07 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ മ​ല​നാ​ട് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യും ഇ​ൻ​ഫാ​മും സം​യു​ക്ത​മാ​യി ജാ​തി​മ​ത ഭേ​ദ​മെ​ന്യേ അ​ടി​യ​ന്ത​ര സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ച്ചു ന​ൽ​കി​വ​രു​ന്ന​താ​യി കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ. മ​ല​നാ​ടി​ന്‍റെ​യും ഇ​ൻ​ഫാ​മി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​യി​ൽ​പ്പെ​ട്ട​വ​ർ​ക്കാ​യി അ​ഞ്ഞൂ​റി​ൽ​പ​രം ഭ​ക്ഷ്യ​കി​റ്റു​ക​ളും മാ​ട്ര​സു​ക​ളു​മാ​യി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ഫ്ളാ​ഗ്ഓ​ഫ് നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ൻ​ഫാം അം​ഗ​ങ്ങ​ൾ സ​മാ​ഹ​രി​ച്ച തു​ക​കൂ​ടി ഉ​പ​യോ​ഗി​ച്ചാ​ണ് അ​വ​ശ്യ വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഇ​ൻ​ഫാം അം​ഗ​ങ്ങ​ളു​ടെ ത്യാ​ഗം അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്നും മാ​ർ ജോ​സ് പു​ളി​ക്ക​ൽ പറഞ്ഞു.
അ​രി, തേ​യി​ല, കാ​പ്പി​പ്പൊ​ടി, ഉ​ണ​ക്കു​ക​പ്പ, ബ്രെ​ഡ്, വെ​ളി​ച്ചെ​ണ്ണ എ​ന്നി​വ​യ​ട​ങ്ങി​യ ഭ​ക്ഷ്യ​കി​റ്റു​ക​ളും മാ​ട്ര​സു​ക​ളു​മാ​ണ് ദു​രി​ത​ബാ​ധി​ത മേ​ഖ​ല​യി​ൽ വി​ത​ര​ണം​ചെ​യ്യു​ന്ന​തെ​ന്ന് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച ഇ​ൻ​ഫാം ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ൽ പ​റ​ഞ്ഞു. പ്ര​കൃ​തി​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്ന് ഭ​വ​ന​ര​ഹി​ത​രാ​യ ഇ​ൻ​ഫാം അം​ഗ​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​ലും വേ​ണ്ട ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ന​ൽ​കി​വ​ന്ന സ​ഹാ​യ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് ഭ​ക്ഷ്യ​കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. കൂ​ട്ടി​ക്ക​ൽ, കൊ​ക്ക​യാ​ർ, മു​ക്കു​ളം, വ​ട​ക്കേ​മ​ല, അ​ഴ​ങ്ങാ​ട്, മു​ണ്ട​ക്ക​യം, ചെ​റു​വ​ള്ളി, പാ​റ​ത്തോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് അ​ടി​യ​ന്ത​ര ദു​രി​താ​ശ്വാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മ​ല​നാ​ട് എ​ത്തി​യി​രു​ന്നു. മ​ല​യി​ടി​ച്ചി​ലി​ൽ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന പെ​രു​വ​ന്താ​നം അ​ഴ​ങ്ങാ​ട് ആ​ന​ചാ​രി റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കു​ന്ന​തി​നും മ​ല​നാ​ട് നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്നു. ക്ഷീ​ര ക​ർ​ഷ​ക​ർ​ക്കാ​വ​ശ്യ​മാ​യ കാ​ലി​ത്തീ​റ്റ വി​ത​ര​ണം ചെ​യ്യാ​നും ഇ​തി​നോ​ട​കം സാ​ധി​ച്ചു.
2018-ലെ ​പ്ര​ള​യ​കാ​ല​ത്തും കോ​വി​ഡ് മ​ഹാ​മാ​രി​ക്കാ​ല​ത്തും സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​മാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ​സേ​വ​ന വി​ഭാ​ഗ​മാ​യ മ​ല​നാ​ട് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി ന​ട​ത്തി​യ​ത്. ഇ​ൻ​ഫാം കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ർ​ഷി​ക ജി​ല്ല ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​ൻ​സ് കി​ഴ​ക്കേ​ൽ, പ്ര​സി​ഡ​ന്‍റ് എ​ബ്ര​ഹാം മാ​ത്യു പ​ന്തി​രു​വേ​ലി​ൽ, മ​ല​നാ​ട് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ആ​ൽ​ബി​ൻ പു​ൽ​ത്ത​ക​ടി​യേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ൻ​ഫാം കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ർ​ഷി​ക ജി​ല്ല, താ​ലൂ​ക്ക് ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ത്തു.