കൊ​ക്ക​യാ​റി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്കും: മ​ന്ത്രി റോ​ഷി
Monday, October 25, 2021 10:11 PM IST
ഇ​ടു​ക്കി: കൊ​ക്ക​യാ​ർ, പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​ള​യബാ​ധി​ത മേ​ഖ​ല​യി​ലെ സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​നും, പു​ന​ര​ധി​വാ​സ​വും, യാ​ത്രാപ്ര​ശ്ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ കാ​ര്യ​ങ്ങ​ളു​ടെ പ​രി​ഹാ​ര​ത്തി​നു​മാ​യി മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു.
മു​ണ്ട​ക്ക​യ​ത്തുചേ​ർ​ന്ന യോ​ഗ​ത്തി​ൽ വാ​ഴൂ​ർ സോ​മ​ൻ എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു. പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ ശേ​ഷ​മാ​ണ് യോ​ഗം ചേ​ർ​ന്ന​ത്. പ്ര​ള​യ​ത്തി​നുശേ​ഷം ഓ​രോ മേ​ഖ​ല​യി​ലും ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ യോ​ഗം ച​ർ​ച്ച ചെ​യ്തു. ജ​ന​ങ്ങ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്കു​ന്ന കെ​കെ റോ​ഡി​ന് സ​മാ​ന്ത​ര​മാ​യി നി​ല​വി​ലെ ആ​ഷ്‌ലി ,ബൈ​സ​ണ്‍​വാ​ലി, മാ​താ​മ്മ​കു​ളം, ഉ​റു​ന്പി​ക്ക​ര, വെം​ബ്ളി, കൂ​ട്ടി​ക്ക​ൽ റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ നാ​ല് പാ​ല​ങ്ങ​ളും പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ടു പാ​ല​ങ്ങ​ളും ത​ക​ർ​ന്നു. റോ​ഡു​ക​ൾ ത​ക​ർ​ന്ന് പ​ല മേ​ഖ​ല​ക​ളും ഒ​റ്റ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. സ്കൂ​ൾ തു​റ​ക്കു​ന്പോ​ൾ കു​ട്ടി​ക​ളു​ടെ യാ​ത്ര, പ​ഠ​നം എ​ന്നി​വ​യ്ക്ക് ഇ​തു ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​കും.​അ​തി​നാ​ൽ ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ​ക്ക്് അ​ടി​യ​ന്ത​ര പ്ര​ധാ​ന്യം ന​ൽ​കു​മെ​ന്നും മ(​ന്തി പ​റ​ഞ്ഞു.

ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഒ​ഴി​വു​ക​ൾ

തൊ​ടു​പു​ഴ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ താ​ത്ക്കാ​ലി​ക ഒ​ഴി​വി​ലേ​ക്ക് യോ​ഗ്യ​ത​യു​ള്ള സ്റ്റാ​ഫ് ന​ഴ്സ്(​ഒ​ന്ന്), ഡേ​റ്റാ​എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ(​ഒ​ന്ന്), ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് ഓ​പ്പ​റേ​റ്റ​ർ(​ര​ണ്ട്) എ​ന്നീ ഒ​ഴി​വു​ക​ളി​ലേ​ക്ക് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു.​ഫോ​ണ്‍:04862 222630.