സ​ഹ​പാ​ഠി​ക്കൊ​രു കൈ​ത്താ​ങ്ങ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Tuesday, October 26, 2021 9:54 PM IST
കൊ​ക്ക​യാ​ർ: പ്ര​ള​യദു​ര​ന്ത​ത്തി​ൽ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കു​ന്ന കെഎസ്‌യു ജി​ല്ലാ ക​മ്മി​റ്റി​യു​ടെ സ​ഹ​പാ​ഠി​ക്കൊ​രു കൈ​ത്താ​ങ്ങ് പ​ദ്ധ​തി​ക്ക് കൊ​ക്ക​യാ​റി​ൽ തു​ട​ക്ക​മാ​യി. പ്ര​ള​യം ക​വ​ർ​ന്നെ​ടു​ത്ത പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ കെഎസ്‌യു തി​രി​ച്ചു​ന​ൽ​കും എ​ന്ന മു​ദ്രാ​വാ​ക്യ​ത്തോ​ടെ ന​ട​ത്തു​ന്ന പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ദു​രി​താ​ശ്വ​സ ക്യാ​ന്പാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കൊ​ക്ക​യാ​ർ നാ​ര​കം​പു​ഴ സെ​ന്‍റ് ലൂ​ക്ക്സ് സി​എ​സ്ഐ പ​ള്ളി​യി​ൽ ന​ട​ന്നു. കെഎസ്‌യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​ണി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഇ​ട​വ​കവി​കാ​രി റ​വ. ഫാ. പി.​കെ.​ സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി അ​സി.​വി​കാ​രി ഫാ. ​മാ​ത്യു വാ​ഴ​ചാ​രി​ക്ക​ൽ, ഇ​മാം ഷാ​ജ​ഹാ​ൻ മൗ​ല​വി, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി തു​രു​ത്തി​പ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.