40 ഏ​ക്ക​റി​ലെ അ​പ​ക​ട​വ​ള​വ്: അ​പാ​ക​ത പ​രി​ഹ​രി​ക്ക​ണം​എം​പി
Tuesday, October 26, 2021 9:56 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി-​വ​ണ്ണ​പ്പു​റം റോ​ഡി​ൽ 40 ഏ​ക്ക​ർ വ​ള​വി​ൽ സ്ഥി​ര​മാ​യി വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യും ഒ​രാ​ൾ മ​രി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി റോ​ഡി​ന്‍റെ ഈ ​ഭാ​ഗ​ത്തെ അ​പാ​ക​ത പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും ക​ത്ത് ന​ൽ​കി. വ​ള​വി​ന് താ​ഴെ താ​മ​സി​ക്കു​ന്ന പു​ത്ത​ൻ പു​ര​യ്ക്ക​ൽ രാ​ഘ​വ​ന്‍റെ വീ​ട്ടി​ലേ​ക്ക് ഒ​ൻ​പ​തു ത​വ​ണ വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം വി​ട്ട് ഇ​ടി​ച്ചു ക​യ​റി​യി​രു​ന്നു.
റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി​യു​മാ​യി മു​ഖ്യ​മ​ന്ത്രി​ക്കും ജി​ല്ലാ ക​ള​ക്ട​ർ​ക്കും പി​ഡ​ബ്ല്യു​ഡി​ക്കും ര​ണ്ടു വ​ർ​ഷ​മാ​യി നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത​തി​നാ​ൽ അ​ദ്ദേ​ഹം കു​ടും​ബ​സ​മേ​തം വീ​ട് ഉ​പേ​ക്ഷി​ച്ച് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​ണ്.
പ്ര​ദേ​ശ​ത്ത് ഇ​നി​യൊ​ര​പ​ക​ടം ഉ​ണ്ടാ​കാ​തി​രി​ക്കു​ന്ന​തി​നും ആ​ളു​ക​ളു​ടെ ജീ​വ​നും സ്വ​ത്തും സം​ര​ക്ഷി​ക്കു​ന്ന​തി​നും അ​ടി​യ​ന്ത​ര​മാ​യി റോ​ഡ് സൈ​ഡി​ൽ ക്രാ​ഷ് ബാ​രി​യ​ർ സ്ഥാ​പി​ക്കു​ന്ന​തി​നും റോ​ഡി​ന്‍റെ ഈ ​ഭാ​ഗ​ത്ത് അ​ലൈ​ൻ​മെ​ന്‍റ് മാ​റ്റി പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് എം​പി ക​ത്ത് ന​ൽ​കി​യ​ത്.