അ​പ​ക​ടം പ​തി​വായി വ​ണ്ട​മ​റ്റം-ഞ​റു​ക്കു​റ്റി ബൈ​പ്പാ​സ്
Tuesday, October 26, 2021 9:56 PM IST
വ​ണ്ട​മ​റ്റം: ഞ​റു​ക്കു​റ്റി-വ​ണ്ട​മ​റ്റം ബൈ​പാ​സ് റോ​ഡി​ൽ അ​പ​ക​ടം പ​തി​വാ​കു​ന്ന​താ​യി പ​രാ​തി. റോ​ഡി​ന്‍റെ നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​തയാ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് വ​ഴി വ​യ്ക്കു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ കെഎസ്ആ​ർ​ടി​സി ബ​സ് ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ഭാ​ഗ്യം കൊ​ണ്ടാ​ണ് അ​ന്പ​തോ​ളം യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്ന വാ​ഹ​നം താ​ഴ്ച​യി​ലേ​ക്ക് മ​റി​യാ​തി​രു​ന്ന​ത്.

ഏ​താ​നും ദി​വ​സം മു​ന്പ് സ്വ​കാ​ര്യബ​സും ഇ​വി​ടെ റോ​ഡി​ൽ നി​ന്നും തെ​ന്നി​മാ​റി മ​റി​യു​ന്ന നി​ല​യു​ണ്ടാ​യി. റോ​ഡി​നു മ​തി​യാ​യ തോ​തി​ൽ വീ​തി​യി​ല്ലാ​ത്ത​താണ് വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽപ്പെടാ​നി​ട​യാ​ക്കു​ന്ന​തെ​ന്ന് പ​റ​യു​ന്നു. മ​ഴ​ക്കാ​ല​ത്ത് കൂ​ടു​ത​ൽ അ​പ​ക​ടസാ​ധ്യ​ത​യു​മു​ണ്ട്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഇ​ട​പെ​ട്ട് ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്തം​ഗം പോ​ൾ​സ​ണ്‍ മാ​ത്യു ആ​വ​ശ്യ​പ്പെ​ട്ടു