നഗരസഭ സെ​ക്ര​ട്ട​റി ആ​രോ​ഗ്യ​വ​കു​പ്പു ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ച​താ​യി പ​രാ​തി
Tuesday, October 26, 2021 9:56 PM IST
ക​ട്ട​പ്പ​ന: ന​ഗ​ര​സ​ഭ​യി​ൽ ആ​രോ​ഗ്യ വ​കു​പ്പു ജീ​വ​ന​ക്കാ​ര​നെ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി മ​ർ​ദി​ച്ച​താ​യി പ​രാ​തി. ജീ​വ​ന​ക്കാ​ര​ന്‍റെ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് സെ​ക്ര​ട്ട​റി​യും. ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​സ്പെ​ക്ട​റാ​യ ബീ​നീ​ഷ് ജേ​ക്ക​ബ് ഏ​ബ്ര​ഹാ​മി​നെ യാ​തൊ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ സെ​ക്ര​ട്ട​റി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പ​രാ​തി. എ​ന്നാ​ൽ
ആ​രോ​ഗ്യ വ​കു​പ്പു ജീ​വ​ന​ക്കാ​ര​നാ​യ ഇ​യാ​ളു​ടെ നി​യ​മ​നം അ​ന​ധി​കൃ​ത​മാ​ണെ​ന്നും ജീ​വ​ന​ക്കാ​ര​നെ​ന്ന വ്യാ​ജേ​ന ന​ഗ​ര​സ​ഭ​യി​ൽ എ​ത്തി​യ ഇ​യാ​ളെ പു​റ​ത്താ​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്നും സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ പ​റ​യു​ന്നു. ന​ഗ​ര​സ​ഭ​യി​ൽ അ​ടി​മു​ടി അ​ഴി​മ​തി​യാ​ണെ​ന്നും സെ​ക്ര​ട്ട​റി പ​റ​യു​ന്നു.
സെ​ക്ര​ട്ട​റി​യു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധ​മ​റി​യി​ച്ച് ഭ​ര​ണ​ക​ക്ഷി അം​ഗ​ങ്ങ​ളും രം​ഗ​ത്തെ​ത്തി. കൗ​ണ്‍​സി​ലി​ലെ ഭൂ​രി​പ​ക്ഷ തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബി​നീ​ഷി​നെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യി നി​യ​മി​ച്ച​തെ​ന്ന് ചെ​യ​ർ​പേ​സ​ണ്‍ ബീ​നാ ജോ​ബി​യും വ്യ​ക്ത​മാ​ക്കി.