കു​മ​ളി ഫോ​റ​സ്റ്റ് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Tuesday, October 26, 2021 9:58 PM IST
കു​മ​ളി: വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ത്തി​നെ​തി​രെ കേ​ര​ള ക​ർ​ഷ​ക സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​മ​ളി ഫോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തി.
കു​മ​ളി സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ന​ട​ത്തി​യ ധ​ര​ണ സി​ഐ​ടി​യു ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. ദേ​വ​സ്യ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​എം തേ​ക്ക​ടി ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ​ൻ. സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ർ​ഷ​ക സം​ഘം ഏ​രി​യ സെ​ക്ര​ട്ട​റി ജോ​സ് അ​ഴ​ക​ത്തേ​ൽ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി​നോ​ദ് ഗോ​പി , ടി.​എ​സ്. പ്ര​ദീ​പ്, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഷാ​ജി​മോ​ൻ ശ്രീ​ധ​ർ, എ​ൻ.​എ​സ്. പ്ര​ദി​ഷ്, ക​വി​ത സ​ന്പ​ത്ത്, പ്രീ​തി രാ​ജേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.

ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം

നെ​ടു​ങ്ക​ണ്ടം: പ​രി​ശു​ദ്ധ അ​മ്മ​യു​ടെ ജ​പ​മാ​ല മാ​സാ​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ത്ത​ലി​ക് ക​രി​സ്മാ​റ്റി​ക് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം ന​ട​ത്തി​വ​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ട്ട​പ്പ​ന സോ​ണി​നു കീ​ഴി​ലു​ള​ള 130 ഇ​ട​വ​ക​ക​ളി​ലൂ​ടെ ന​ട​ത്ത​പ്പെ​ടു​ന്ന ജ​പ​മാ​ല​പ്ര​ദ​ക്ഷി​ണം ക​ല്ലാ​ർ സ​ബ് സോ​ണി​ൽ ന​ട​ന്നു. രാ​വി​ലെ എ​ഴു​കും​വ​യ​ൽ ജ​യ്മാ​താ പ​ള്ളി​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച ജ​പ​മാ​ല റാ​ലി വി​കാ​രി ഫാ. ​ജോ​ർ​ജ് പാ​ട്ട​ത്തേ​ക്കു​ഴി ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഫാ. ​ജോ​ണി പു​തി​യാ​പ​റ​ന്പി​ൽ, ഫാ. ​കു​രു​വി​ള കു​രി​ശി​ങ്ക​ൽ, ഇ​ട​വ​ക വി​കാ​രി​മാ​ർ, തോ​മാ​ച്ച​ൻ അ​ന്പാ​ട്ട്, ജോ​യി നെ​ടു​മ​റ്റം, മാ​ത്തു​ക്കു​ട്ടി മാ​ട​പ്പാ​ട്ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് 14 പ​ള​ളി​ക​ളി​ലും ജ​പ​മാ​ല റാ​ലി ന​ട​ന്ന​ത്. വൈ​കു​ന്നേ​രം ക​ല്ലാ​ർ മേ​രി​ഗി​രി പ​ള്ളി​യി​ൽ സ​മാ​പി​ച്ചു.