കു​മ​ളി​യി​ൽ "വെ​ള്ള​പ്പൊ​ക്കം’
Wednesday, October 27, 2021 10:01 PM IST
കു​മ​ളി : മ​ഴ പെ​യ്താ​ൽ അ​ര​യാ​ൾ പൊ​ക്ക​ത്തി​ൽ റോ​ഡി​ൽ വെ​ള്ള​പ്പൊ​ക്കം. അ​ന്താ​രാ​ഷ്ട്ര വി​നോ​ദ​സ​ഞ്ചാ​ര പാ​ത​യി​ൽ ഇ​ടം​പി​ടി​ച്ച കു​മ​ളി ടൗ​ണി​ലാ​ണ് റോ​ഡ് തോ​ടാ​യി മാ​റു​ന്ന പ​തി​വ് ആ​വ​ർ​ത്തി​ക്കു​ന്ന​ത്.

നേ​ര​ത്തെ വ​ണ്ട​ൻ​മേ​ട് ജം​ഗ്ഷ​നി​ലാ​യി​രു​ന്നു വെ​ള്ള​പ്പൊ​ക്കം. ഇ​പ്പോ​ൾ പ്രൈ​വ​റ്റ് സ്റ്റാ​ൻ​ഡി​നു സ​മീ​പം ബൈ​പാ​സ് റോ​ഡി​ലു​മാ​യി.

ബൈ​പാ​സി​ലെ വെ​ള്ള​പ്പൊ​ക്കം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ക്ഷ​ണി​ച്ചു​വ​രു​ത്തി​യ​താ​ണ്. വ​ലു​പ്പം, വീ​തി, ഉ​യ​രം എ​ന്നി​വ കൂ​ട്ടി നി​ർ​മി​ക്കേ​ണ്ടി​യി​രു​ന്ന നി​ല​വി​ലെ തി​യ​റ്റ​ർ ജം​ഗ്ഷ​നി​ലെ ക​ലു​ങ്ക് അ​തേ​പ​ടി നി​ല​നി​ർ​ത്തി റോ​സാ​പ്പൂ​ക്ക​ണ്ടം മു​ത​ൽ ഓ​ട നി​ർ​മി​ച്ചു. ഓ​ട​യ്ക്കും ഉ​യ​ര​വും വീ​തി​യു​മി​ല്ല.
ഒ​രു​കോ​ടി​യി​ല​ധി​കം മു​ട​ക്കി​യ​തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രും ബ​ന്ധ​പ്പെ​ട്ട​വ​രും പ​കു​തി​യോ​ളം മു​ക്കി​യെ​ന്ന് ജ​ന​സം​സാ​രം. എ​ന്താ​യാ​ലും കാ​ശു​പോ​യ പ​ണി നാ​ട്ടു​കാ​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും ’പ​ണി​യാ​യി’ മാ​റി. ഇ​ന്ന​ലെ പെ​യ്ത മ​ഴ​യി​ൽ ബൈ​പാ​സി​ലെ ഇ​രു​പ​തി​ല​ധി​കം ക​ട​ക​ളി​ൽ വെ​ള്ളം ക​യ​റി അ​രി അ​ട​ക്ക​മു​ള്ള​വ വെ​ള്ള​ത്തി​ൽ മു​ങ്ങി വ്യാ​പാ​രി​ക​ൾ​ക്ക് ന​ഷ്ടം.

റോ​സാ​പ്പൂ​ക്ക​ണ്ട​ത്തെ വീ​ടു​ക​ളു​ടേ​യും സ്ഥി​തി വ്യ​ത്യ​സ്ത​മ​ല്ല. തേ​ക്ക​ടി വ​ന​ത്തി​ൽ​നി​ന്ന് റോ​സാ​പ്പൂ​ക്ക​ണ്ടം കോ​ള​നി​വ​ഴി ടൗ​ണി​നു പി​ൻ​ഭാ​ഗ​ത്തു​കൂ​ടി ഒ​ഴു​കു​ന്ന തോ​ടാ​ണ് പ്ര​ശ്നം.