എം​പി​യെ ത​ട​ഞ്ഞ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധം
Wednesday, October 27, 2021 10:03 PM IST
അ​ടി​മാ​ലി: മു​ല്ല​പ്പെ​രി​യാ​റി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​യെ ത​ട​ഞ്ഞ ന​ട​പ​ടി ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​വും ഫാ​സി​സ്റ്റ് ഭ​ര​ണ​രീ​തി​യു​മാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി. മാ​ത്യു ആ​രോ​പി​ച്ചു.
അ​ണ​ക്കെ​ട്ട് സ​ന്ദ​ർ​ശി​ക്കാ​ൻ ത​മി​ഴ്നാ​ട് അ​നു​മ​തി ന​ൽ​കി​യി​ട്ടും എം​പി​യെ കേ​ര​ള പോ​ലീ​സ് ത​ട​ഞ്ഞ​തി​ൽ ദു​രൂ​ഹ​ത​യു​ണ്ട്. ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചി​ട്ട് ജി​ല്ലാ ക​ള​ക്ട​റും ചീ​ഫ് സെ​ക്ര​ട്ട​റി​യും പ്ര​തി​ക​രി​ക്കാ​തി​രു​ന്ന​തും കൂ​ട്ടി​വാ​യി​ക്കു​ന്പോ​ൾ സ​ർ​ക്കാ​രി​ന്‍റെ നി​ർ​ബ​ന്ധ​ബു​ദ്ധി​യാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.
ജി​ല്ല​യി​ലെ ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​ന് ഇ​ര​ട്ട​ത്താ​പ്പ് സ​മീ​പ​ന​മാ​ണ്. പ്ര​തി​പ​ക്ഷ​ത്താ​യി​രു​ന്ന​പ്പോ​ൾ ഭീ​തി​യും ആ​ശ​ങ്ക​യും വ​ള​ർ​ത്തി സു​ര​ക്ഷാ​ഭീ​ഷ​ണി ചൂ​ണ്ടി​ക്കാ​ട്ടി മു​ല്ല​പ്പെ​രി​യാ​ർ മു​ത​ൽ കൊ​ച്ചി​വ​രെ മ​നു​ഷ്യ​മ​തി​ൽ തീ​ർ​ത്ത​വ​രാ​ണ് സി​പി​എം. എ​ന്നാ​ലി​ന്ന് ഡാം ​സു​ര​ക്ഷ​യെ​കു​റി​ച്ച് സം​സാ​രി​ക്കു​ന്ന​വ​രെ ജ​യി​ലി​ലാ​ക്കു​ന്ന ന​യ​മാ​ണ് ഇ​ട​തു​പ​ക്ഷ​ത്തി​ന്േ‍​റ​ത്. ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷി​ത​ത്ത്വ​മെ​ന്ന​ത് ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​മെ​ന്ന നി​ല​യി​ൽ കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ ബാ​ധ്യ​ത​യാ​ണെ​ന്ന് സി.​പി. മാ​ത്യു പ​റ​ഞ്ഞു.