പ​ടി.​ കോ​ടി​ക്കു​ളം-വാ​ഴ​ക്കാ​ല-ക​ലൂ​ർ റോ​ഡ് ത​ക​ർ​ന്നി​ട്ട് ര​ണ്ടു പ​തി​റ്റാ​ണ്ട്
Sunday, November 21, 2021 10:17 PM IST
വാ​ഴ​ക്കാ​ല: നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളു​ടെ സ​ഞ്ചാ​രമാ​ർ​ഗ​മാ​യ പ​ടി.​ കോ​ടി​ക്കു​ളം-വാ​ഴ​ക്കാ​ല-ക​ലൂ​ർ റോ​ഡ് കാ​ല​ങ്ങ​ളാ​യി ത​ക​ർ​ന്നുകി​ട​ന്നി​ട്ടും അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്കു​ന്ന​ത് അ​ന​ങ്ങാ​പ്പാ​റന​യം.

പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള റോ​ഡ് കോ​ടി​ക്കു​ളം-കു​മാ​ര​മം​ഗ​ലം-​ക​ല്ലൂ​ർ​ക്കാ​ട് പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ത​യാ​ണ്. ത​ക​ർ​ന്നുകി​ട​ക്കു​ന്ന റോ​ഡി​ലൂ​ടെ കാ​ൽ​ന​ട​യാ​ത്ര​യും വാ​ഹ​ന സ​ഞ്ചാ​ര​വും ദു​ഷ്ക്ക​ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

ഈ ​റോ​ഡി​ൽ പു​തി​യ ടാ​റിം​ഗ് ന​ട​ത്തി​യി​ട്ട് ര​ണ്ടു പ​തി​റ്റാ​ണ്ടോ​ള​മാ​യെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. മാ​റിമാ​റി വ​രു​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളും റോ​ഡി​നെ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്ന് ഇ​വ​ർ ആ​രോ​പി​ക്കു​ന്നു. നാ​ലു കി​ലോ​മീ​റ്റ​ർ ദു​ര​ത്തോ​ളം റോ​ഡ് പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. ഈ ​ഭാ​ഗ​ത്താ​ണ് വാ​ഴ​ക്കാ​ല സെ​ന്‍റ് മേ​രീ​സ് പ​ള്ളി, ലി​റ്റി​ൽ ഫ്ള​വ​ർ യു​പി സ്കൂ​ൾ, ഗ​വ.​എ​ൽ​പി സ്കൂ​ൾ എ​ന്നി​വ സ്ഥി​തി ചെ​യ്യു​ന്ന​ത്.

റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സം​യു​ക്ത സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.