ഇ​ടു​ക്കി ഡാ​മി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു; 250 കു​ടും​ബ​ങ്ങ​ൾ തു​രു​ത്തി​ലാ​യി
Thursday, November 25, 2021 10:22 PM IST
ഉ​പ്പു​ത​റ: ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​ത്തോ​ടെ കി​ഴ​ക്കേ​മാ​ട്ടു​ക​ട്ട​യി​ൽ 250-ല​ധി​കം കു​ടും​ബ​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ടു. അ​യ്യ​പ്പ​ൻ​കോ​വി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ർ​ഡി​ലാ​ണ് റോ​ഡു​ക​ളി​ലെ​ല്ലാം വെ​ള്ളം​ക​യ​റി ജ​ന​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​യ​ത്. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ചെ​ങ്ങാ​ടം മാ​ത്ര​മാ​ണ് യാ​ത്ര​യ്ക്കു​ള്ള ഏ​ക ആ​ശ്ര​യം.

വി​ല്ലേ​ജ്പ​ടി, കി​ഴ​ക്കേ മാ​ട്ടു​ക്ക​ട്ട പ​ടു​ക റോ​ഡാ​ണ് വെ​ള്ള​ത്തി​ലാ​യ​ത്. ആ​ശു​പ​ത്രി​യി​ൽ പോ​കാ​നോ കു​ട്ടി​ക​ൾ​ക്ക് സ്കൂ​ളി​ൽ പോ​കാ​നോ വീ​ട്ടാ​വ​ശ്യ​ത്തു​ള്ള സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നോ പു​റ​ത്തി​റ​ങ്ങാ​നാ​കാ​ത്ത അ​വ​സ്ഥ​യാ​ണ്. സാ​ധ​ന​ങ്ങ​ൾ മേ​ടി​ക്കാ​ൻ​പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. എ​സ്ടി മേ​ഖ​ല ഉ​ൾ​പ്പ​ടെ​യാ​ണ് വെ​ള്ള​ത്തി​ലാ​ണ്ട് സ​ഞ്ചാ​ര​മാ​ർ​ഗ​മി​ല്ലാ​താ​യ​ത്. അ​യ്യ​പ്പ​ൻ​കോ​വി​ൽ, കാ​ഞ്ചി​യാ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അ​തി​ർ​ത്തി മേ​ഖ​ല​ക​ളാ​ണി​വി​ടം.

റോ​ഡ് മ​ണ്ണി​ട്ടു​യ​ർ​ത്തി പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. ഇ​ടു​ക്കി പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച കാ​ല​ത്ത് പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​സൗ​ക​ര്യ​മു​ൾ​പ്പെ​ടെ​യു​ള്ള​വ സാ​ധ്യ​മാ​ക്കി ന​ൽ​കു​മെ​ന്ന് വൈ​ദ്യു​തി​വ​കു​പ്പ് ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്ന​താ​ണ്.