ഭി​ന്ന​ശേ​ഷി​ക്കാ​ർക്ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി
Friday, November 26, 2021 10:12 PM IST
ക​ട്ട​പ്പ​ന: കാ​ഞ്ചി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം​ചെ​യ്തു. ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഐ​സി​ഡി​എ​സ് ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി​യാ​ണി​ത്. വി​ക​ലാം​ഗ കോ​ർ​പ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് നേ​ര​ത്തെ പ​ഞ്ചാ​യ​ത്തി​ൽ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി​യി​രു​ന്നു. തു​ട​ർ ന​ട​പ​ടി​യാ​ണ് ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ 38 പേ​ർ​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത് . ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കു​ഴി​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ര​മ മ​നോ​ഹ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ കെ.​കെ. രാ​ധാ​മ​ണി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ത​ങ്ക​മ​ണി സു​രേ​ന്ദ്ര​ൻ, അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ ജെ​സി ടോം ​തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.