ശു​ദ്ധ​ജ​ല ക്ഷാ​മം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന്
Friday, November 26, 2021 10:12 PM IST
അ​ടി​മാ​ലി: വെ​ള്ള​ത്തൂ​വ​ൽ സ​ർ​ക്കാ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ശു​ദ്ധ​ജ​ല​മെ​ത്തി​ക്കാ​ൻ ശാ​ശ്വ​ത ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. കോ​വി​ഡ് കാ​ല​ത്തെ അ​ട​ച്ചി​ടീ​ലി​നു​ശേ​ഷം സ്കൂ​ൾ തു​റ​ന്നെ​ങ്കി​ലും ശു​ദ്ധ​ജ​ല ല​ഭ്യ​ത​യു​ടെ കാ​ര്യ​ത്തി​ൽ ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​യി​ട്ടി​ല്ല.
നി​ല​വി​ൽ സ്കൂ​ളി​നു സ​മീ​പ​ത്തു​ള്ള ഒ​രു വീ​ട്ടു​കാ​ർ സ​ഹാ​യി​ച്ചാ​ണ് സ്കൂ​ളി​ൽ വെ​ള്ളം എ​ത്തി​ക്കു​ന്ന​ത്. മു​ന്പ് ജ​ല​നി​ധി​പ​ദ്ധ​തി വ​ഴി വി​ദ്യാ​ല​യ​ത്തി​ൽ വെ​ള്ളം ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും റോ​ഡ് നി​ർ​മാ​ണ​വും മ​റ്റും ന​ട​ന്ന​പ്പോ​ൾ ക​ണ​ക്ഷ​നും മ​റ്റും താ​റു​മാ​റാ​യ​തോ​ടെ ഈ ​സം​വി​ധാ​നം ഇ​ല്ലാ​താ​യ​താ​യി പി​ടി​എ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
ജ​ല​നി​ധി പ​ദ്ധ​തി​വ​ഴി വീ​ണ്ടും വെ​ള്ള​മെ​ത്തി​ക്കു​ക​യോ സ്കൂ​ളി​ന് സ്വ​ന്ത​മാ​യൊ​രു ശു​ദ്ധ​ജ​ല സ്രോ​ത​സ് ക​ണ്ടെ​ത്തു​ക​യോ ചെ​യ്താ​ൽ പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാം.

ഐ​ടി​ഐ സീ​റ്റ് ഒ​ഴി​വ്

രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് ഗ​വ. ഐ​ടി​ഐ​യി​ൽ പ്ല​ന്പ​ർ ട്രേ​ഡി​ൽ ഏ​താ​നം സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. താ​ല്പ​ര്യ​മു​ള്ള​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും പ​ക​ർ​പ്പു​മാ​യി 30-ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു മു​ൻ​പാ​യി ഐ​ടി​ഐ ഓ​ഫീ​സി​ൽ നേ​രി​ട്ടെ​ത്തി അ​പേ​ക്ഷ ന​ൽ​ക​ണം. ഫോ​ണ്‍: 04868241813,6282058522