എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലും ശു​ദ്ധ​ജ​ലം ല​ഭ്യ​മാ​ക്കും: മ​ന്ത്രി റോ​ഷി
Saturday, November 27, 2021 10:23 PM IST
ഇ​ടു​ക്കി: ജി​ല്ല​യി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ശു​ദ്ധ​ജ​ലം ല​ഭ്യ​മാ​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​രം​ഭി​ച്ച ജ​ല​പ​രി​ശോ​ധ​ന ലാ​ബു​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ർ​വ​ഹി​ക്കു​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ശു​ദ്ധ​ജ​ലം വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു​കൊ​ടു​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
മാ​ലി​ന്യ​ങ്ങ​ളു​ടെ വ​ർ​ധ​ന​വ് ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ളു​ടെ വ​ള​ർ​ച്ച​യ്ക്ക് ഒ​രു പ​രി​ധി​വ​രെ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കെ​മി​സ്ട്രി ലാ​ബു​ള്ള ജി​ല്ല​യി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ ജ​ല​ഗു​ണ പ​രി​ശോ​ധ​ന ലാ​ബു​ക​ൾ അ​നു​വ​ദി​ച്ച​ത്. ഈ ​ലാ​ബു​ക​ളി​ൽ എ​ത്തി ആ​ളു​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ കി​ണ​റി​ലെ​യോ കു​ള​ത്തി​ലെ​യോ ജ​ലം പ​രി​ശോ​ധി​ക്കാം. വ​കു​പ്പ് ത​ല​ത്തി​ൽ ഈ ​പ​ദ്ധ​തി​ക്ക് വേ​ണ്ട പ്രാ​ധാ​ന്യം ന​ൽ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​രി​ത കേ​ര​ള മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജി.​എ​സ് മ​ധു പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ജി​ല്ല​യി​ൽ ജ​ല ലാ​ബു​ക​ൾ​ക്കാ​യി 45.04 ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ​ഴി​ച്ച​ത്. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ കേ​ര​ള ഇ​റി​ഗേ​ഷ​ൻ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച്ച​ർ ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​നാ​ണ് ലാ​ബു​ക​ളു​ടെ നി​ർ​മാ​ണം ഏ​റ്റെ​ടു​ത്തു സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​ത്. വാ​ഴ​ത്തോ​പ്പ് സ്കൂ​ളി​ൽ ഒ​രു ഷീ ​ടോ​യ് ല​റ്റി​നു​ള്ള ഫ​ണ്ട് അ​നു​വ​ദി​ക്കാ​മെ​ന്ന് മ​ന്ത്രി യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.
പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ആ​ലീ​സ് ജോ​സ്, രാ​ജു ജോ​സ​ഫ്, വി​ൻ​സെ​ന്‍റ്, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റോ​സ​മ്മ സെ​ബാ​സ്റ്റ്യ​ൻ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജോ​ർ​ജ് ഇ​ഗ്നേ​ഷ്യ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.