ഭി​ന്ന​ശേ​ഷി വാ​രാ​ച​ര​ണം തു​ട​ങ്ങി
Saturday, November 27, 2021 10:28 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം സി​ആ​ർ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക ഭി​ന്ന​ശേ​ഷി വാ​രാ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി. ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ളെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് എ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഡി​സം​ബ​ർ മൂ​ന്നു​വ​രെ​യാ​ണ് പ​രി​പാ​ടി.
വാ​ര​ച​ര​ണ​ത്തി​ന്‍റെ തു​ട​ക്കം​കു​റി​ച്ച് കു​ട്ടി​ക​ൾ അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ൽ ഇ​രു​ന്ന് പോ​സ്റ്റ​ർ ഡി​സൈ​നിം​ഗ് ന​ട​ത്തി. ഈ ​ചി​ത്ര​ങ്ങ​ൾ സ​മാ​പ​ന ദി​വ​സം പ്ര​ദ​ർ​ശി​പ്പി​ക്കും. ക​ല്ലാ​ർ ഗ​വ. എ​ൽ​പി സ്കൂ​ളി​ലെ ഓ​ട്ടി​സം സെ​ന്‍റ​റി​ൽ ഇ​ന്നു​മു​ത​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്തും. നാ​ളെ ഓ​ട്ടി​സം - ര​ക്ഷി​താ​ക്ക​ൾ​ക്ക് ബോ​ധ​വ​ൽ​ക​ര​ണ ക്ലാ​സും കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ, സ​മ്മാ​ന വി​ത​ര​ണം, നി​ർ​മാ​ണ ശി​ല്പ​ശാ​ല, ച​ങ്ങാ​തി​ക്കൂ​ട്ടം ആ​രം​ഭം എ​ന്നി​വ ന​ട​ക്കും.
ഡി​സം​ബ​ർ ഒ​ന്നി​ന് കു​ട്ടി​ക​ളു​ടെ ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ, ര​ണ്ടി​ന് നി​ർ​മാ​ണ ശി​ല്പ​ശാ​ല, ഉ​ല്പ​ന്ന ശേ​ഖ​ര​ണം, പ്ര​ദ​ർ​ശ​ന മൊ​രു​ക്ക​ൽ, വി​ളം​ബ​ര റാ​ലി എ​ന്നി​വ ന​ട​ക്കും. സ​മാ​പ​ന ദി​ന​ത്തി​ൽ ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ പ്ര​ദ​ർ​ശ​ന​വും, പ്ര​തി​ഭ​യെ ആ​ദ​രി​ക്ക​ൽ, സ​മ്മാ​ന വി​ത​ര​ണം എ​ന്നി​വ പൊ​തു​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കും.