എ​യ്ഡ്സ് ദി​നാ​ച​ര​ണം:​ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ചെ​റു​തോ​ണി​യി​ൽ
Sunday, November 28, 2021 10:23 PM IST
തൊ​ടു​പു​ഴ: ലോ​ക എ​യ്ഡ്സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ ചെ​റു​തോ​ണി​യി​ൽ ന​ട​ക്കും. ഉ​ച്ച ക​ഴി​ഞ്ഞ് 2.30ന് ​ചെ​റു​തോ​ണി ബ​സ് സ്റ്റാ​ന്‍ഡിൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന റാ​ലി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ.​ ക​റു​പ്പ​സ്വാ​മി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. 3.30ന് ​വ്യാ​പാ​ര ഭ​വ​നി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ.​ ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ജേ​ക്ക​ബ് വ​ർ​ഗീ​സ് സ​ന്ദേ​ശം ന​ൽ​കും. റെ​ഡ് റി​ബ​ണ്‍ കൈ​മാ​റ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് പോ​ളും ര​ക്ത​ദാ​താ​ക്ക​ളെ ആ​ദ​രി​ക്ക​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് മി​നി ജേ​ക്ക​ബും നി​ർ​വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​ജി.​ സ​ത്യ​ൻ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കും.
ജി​ല്ല​യി​ൽ നെ​ടു​ങ്ക​ണ്ടം, കു​മ​ളി, ക​ട്ട​പ്പ​ന, അ​ടി​മാ​ലി, തൊ​ടു​പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്റ്റേ​റ്റ് എ​യ്ഡ്സ് ക​ണ്‍​ട്രോ​ൾ സൊ​സൈ​റ്റി​യു​ടെ വി​വി​ധ സേ​വ​നദാ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. എ​ച്ച്ഐ​വി സ്ക്രീ​നിം​ഗ് ആ​ന്‍ഡ് ടെ​സ്റ്റിം​ഗ് ക്യാ​ന്പു​ക​ൾ, ബോ​ധ​വ​ത്കര​ണ പ​രി​പാ​ടി​ക​ൾ, റാ​ലി​ക​ൾ, ദീ​പം തെ​ളി​ക്ക​ൽ, റെ​ഡ് റി​ബ​ണ്‍ എ​ക്സ്ചേ​ഞ്ച് എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ൾ.