തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ ലേ​ബ​ർ ഓ​ഫീ​സി​നു മു​ന്നി​ൽ സ​മ​രം ചെ​യ്യും
Monday, November 29, 2021 10:30 PM IST
മൂ​ന്നാ​ർ: എ​ഐ​ടി​യു​സിയു​ടെ നേ​തൃ​ത്വ​ത്തി​ൽ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ മൂ​ന്നാ​ർ ഡെ​പ്യൂ​ട്ടി ലേ​ബ​ർ ഓ​ഫീ​സി​നു മു​ന്നി​ൽ സ​മ​രം ന​ട​ത്തും. ന​വം​ബ​ർ ര​ണ്ടി​ന് മൂ​ന്നാ​ർ ഡെ​പ്യൂ​ട്ടി ലേ​ബ​ർ ഓ​ഫീ​സി​നു മു​ന്നി​ലാ​ണ് സ​മ​രം. പ്ലാ​ന്‍റേഷ​ൻ ലേ​ബ​ർ ക​മ്മി​റ്റി വി​ളി​ച്ചു​കൂ​ട്ടി പ്ര​ശ്ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത് പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റാ​ക​ണ​മെ​ന്ന് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ദേ​വി​കു​ളം എം​പ്ലോ​യി​സ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് എം.​വൈ. ഒൗ​സേ​ഫ് സ​മ​ര​ത്തി​നു നേ​തൃ​ത്വം ന​ൽ​കും. തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ പെ​ൻ​ഷ​ൻ പ്രാ​യം 60 ആ​ക്കി ഉ​യ​ർ​ത്തി എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ഇ​റ​ക്കി​യ ഉ​ത്ത​ര​വു ന​ട​പ്പാ​ക്കു​ക, കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് നി​യ​മാ​നു​സ​ര​ണം ല​ഭി​ക്കേ​ണ്ട സി​ക്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം ന​ട​ത്തു​ന്ന​ത്.