ഭൂ​പ​തി​വ് നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യ​ണം: കേ​ര​ള കോ​ണ്‍​ഗ്ര​സ്‌
Monday, November 29, 2021 10:32 PM IST
ചെ​റു​തോ​ണി: 1964 ലെ​യും 1993 ലെ​യും ഭൂ​മി​പ​തി​വ് നി​യ​മ​ങ്ങ​ൾ ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്ന 2019 ഡി​സം​ബ​ർ 17 ലെ ​സ​ർ​വ​ക​ക്ഷി​യോ​ഗ നി​ർ​ദേ​ശം എ​ത്ര​യും വേ​ഗം ന​ട​പ്പാ​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തി​ലും നി​യ​മ​സ​ഭ​യി​ലും ക​ട്ട​പ്പ​ന​യി​ലെ പൊ​തു​സ​മ്മേ​ള​ന​ത്തി​ലും ഭൂ​പ​തി​വ് നി​യ​മ​ങ്ങ​ൾ ഭേ​ദ​ഗ​തി ചെ​യ്യു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ര​ണ്ടാം ത​വ​ണ അ​ധി​കാ​ര​ത്തി​ൽ വ​ന്നി​ട്ടും ഭൂ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹി​ച്ചി​ട്ടി​ല്ലെ​ന്ന് യോ​ഗം ആ​രോ​പി​ച്ചു. വ​ന്യ മൃ​ഗ​ശ​ല്യം മൂ​ലം ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സു​ര​ക്ഷി​ത​ത്വം ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. വ​ന്യ മൃ​ഗ​ശ​ല്യം ഉ​ണ്ടാ​കു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം സ​ർ​ക്കാ​രി​ന്‍റെ​യും വ​നം​വ​കു​പ്പി​ന്‍റെ​യും അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​ക​ണം.

വ​ന്യ മൃ​ഗ​ശ​ല്യം ത​ട​യാ​ൻ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്ക​ണം. ന​ഷ്ട പ​രി​ഹാ​ര​തു​ക വ​ർ​ദ്ധി​പ്പി​ച്ച് സ​മ​യ​ബ​ന്ധി​ത​മാ​യി ന​ൽ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ​ട്ട​യ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ക​ർ​ഷ​ക​ർ ന​ട​ത്തു​ന്ന സ​മ​ര​ങ്ങ​ൾ​ക്ക് യോ​ഗം പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ യാ​ഥാ​ർ​ത്ഥ്യ​മാ​ക്കാ​ൻ അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും യോ​ഗം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ: എം.​ജെ. ജേ​ക്ക​ബ് അ​ധ്യക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, വൈ​സ് ചെ​യ​ർ​മാ​ൻ മാ​ത്യൂ സ്റ്റീ​ഫ​ൻ, ഉ​ന്ന​താ​ധി​കാ​ര​സ​മി​തി അം​ഗ​ങ്ങ​ളാ​യ ആ​ന്‍റ​ണി ആ​ല​ഞ്ചേ​രി, ജോ​സ​ഫ് ജോ​ണ്‍, ജോ​സി ജേ​ക്ക​ബ്, അ​പു ജോ​ണ്‍ ജോ​സ​ഫ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ ഷൈ​നി സ​ജി, നോ​ബി​ൾ ജോ​സ​ഫ്, വ​നി​താ കോ​ണ്‍​ഗ്ര​സ്‌​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഷീ​ലാ സ്റ്റീ​ഫ​ൻ, ക​ർ​ഷ​ക​യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​യി കൊ​ച്ചു​ക​രോ​ട്ട്, ബി​ജു പോ​ൾ, തോ​മ​സ് തെ​ക്കേ​ൽ, കു​ര്യാ​ക്കോ​സ് ചേ​ല​മൂ​ട്ടി​ൽ, അ​ഡ്വ. എ​ബി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.