ന​ഗ​ര​സ​ഭ മാ​സ്റ്റ​ർ​പ്ലാ​ൻ സ്റ്റേ ​ചെ​യ്യാ​ൻ ജി​ല്ലാ ആ​സൂ​ത്ര​ണസ​മി​തി നി​ർ​ദേ​ശം
Monday, November 29, 2021 10:34 PM IST
തൊ​ടു​പു​ഴ: വി​വാ​ദ​മാ​യ തൊ​ടു​പു​ഴ മാ​സ്റ്റ​ർ​പ്ലാ​ൻ സ്റ്റേ ​ചെ​യ്യാ​ൻ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടാ​ൻ ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. മാ​സ്റ്റ​ർ​പ്ലാ​ൻ സം​ബ​ന്ധി​ച്ച് ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യി​രി​ക്കു​ന്ന ആ​ശ​ങ്ക​ക​ളും നി​ർ​ദേശ​ങ്ങ​ളും പ​രി​ഗ​ണി​ച്ച് മാ​സ്റ്റ​ർ പ്ലാ​ൻ പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ.​ ഫി​ലി​പ്പി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി യോ​ഗ​മാ​ണ് മാ​സ്റ്റ​ർ പ്ലാ​ൻ പ​രി​ശോ​ധി​ച്ച് തീ​രു​മാ​ന​മെ​ടു​ത്ത​ത്.

ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ്, സ​ർ​ക്കാ​ർ നോ​മി​നി കെ.​ ജ​യ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ഷാ​കു​മാ​രി മോ​ഹ​ൻ​കു​മാ​ർ, അം​ഗ​ങ്ങ​ളാ​യ ഡി. ​കു​മാ​ർ, പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ്, ഇ​ന്ദു സു​ധാ​ക​ര​ൻ, ഷൈ​നി സ​ജി, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ ഡോ. ​സാ​ബു വ​ർ​ഗീ​സ്, ടൗ​ണ്‍ പ്ലാ​ന​ർ രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പൊ​തുനി​ര​ത്തു​ക​ളു​ടെ വീ​തി, കൃ​ഷി​യി​ട​ങ്ങ​ൾ, വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള​ള സ്ഥ​ല​ങ്ങ​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച് മാ​സ്റ്റ​ർ പ്ലാ​നി​ലെ നി​ർ​ദേശ​ങ്ങ​ൾ യു​ക്തി സ​ഹ​മാ​യി​രി​ക്ക​ണ​മെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.

വാ​ർ​ഷി​ക പ​ദ്ധ​തി ഭേ​ദ​ഗ​തി സ​മ​ർ​പ്പി​ച്ച 12 ത​ദ്ദേ​ശ​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളു​ടെ പു​തു​ക്കി​യ പ​ദ്ധ​തി​യും യോ​ഗം അം​ഗീ​ക​രി​ച്ചു. നീ​തി ആ​യോ​ഗി​ന്‍റെ ദാ​രി​ദ്ര്യ സൂ​ചി​ക​യി​ൽ സം​സ്ഥാ​ന​ത്ത് ജി​ല്ല​യു​ടെ സ്ഥാ​നം പി​ന്നി​ലാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി വ​കു​പ്പു​ക​ളും ത​ദ്ദേ​ശ​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളും ല​ക്ഷ്യ​ബോ​ധ​ത്തോ​ടെ പ​രി​പാ​ടി​ക​ൾ ആ​വി​ഷ്ക​രി​ച്ച് സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗം നി​ർ​ദ്ദേ​ശി​ച്ചു.

ജി​ല്ല​യു​ടെ വി​ക​സ​ന മേ​ഖ​ല​യി​ലെ നി​ല​വി​ലെ സ്ഥി​തി വി​വ​രം സ​മ​ഗ്ര​മാ​യി ശേ​ഖ​രി​ക്കാ​നും ബാ​ല​സൗ​ഹൃ​ദ ജി​ല്ല​യെ​ന്ന നേ​ട്ടം കൈ​വ​രി​ക്കു​ന്ന​തി​നു​മാ​യി പ​രി​പാ​ടി​ക​ൾ ആ​വി​ഷ്ക​രി​ക്കും.
ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​ക്കും ത​ദേ​ശ​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പ്ര​ഫ​ഷ​ണ​ൽ സ​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന​തി​നാ​യി സ​ന്ന​ദ്ധ​ത​യു​ള​ള വി​ദ​ഗ്ധ​രെ​യും അ​ക്കാ​ദ​മി​ക സ്ഥാ​പ​ന​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി ജി​ല്ലാ റി​സോ​ഴ്സ് സെ​ന്‍റ​ർ ആ​രം​ഭി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​യു​ടെ നി​ർ​ദേ​ശം പ​രി​ഗ​ണി​ച്ച് സ​ർ​ക്കാ​ർ മാ​സ്റ്റ​ർ പ്ലാ​ൻ പ​രി​ഷ്ക്ക​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കാ​നാ​ണ് സാ​ധ്യ​ത.