നി​യ​ന്ത്ര​ണംവി​ട്ട ബ​സും ലോ​റി​യും വൈ​ദ്യു​ത പോ​സ്റ്റു​ക​ളി​ലി​ടി​ച്ചു
Tuesday, November 30, 2021 10:28 PM IST
മു​ട്ടം: പാ​ലാ-മു​ട്ടം റൂ​ട്ടി​ൽ തു​ട​ങ്ങ​നാ​ട് പു​റ​വി​ള​യ്ക്കു സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട് സ്വ​കാ​ര്യ ബ​സ് വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ചു. യാ​ത്ര​ക്കാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തി​നാ​യി​രു​ന്നു അ​പ​ക​ടം. പാ​ലാ​യി​ൽ നി​ന്നും തൊ​ടു​പു​ഴ​യ്ക്ക് വ​ന്ന സ്വ​കാ​ര്യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ബ​സി​ടി​ച്ച് വൈ​ദ്യു​തി പോ​സ്റ്റ് ഒ​ടി​ഞ്ഞു. ഇ​ടു​ക്കി-​കോ​ട്ട​യം ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി​യി​ലാ​ണ് സം​ഭ​വം. മു​ട്ടം മു​ത​ൽ നീ​ലൂ​ർ വ​രെ​യു​ള്ള ഭാ​ഗ​ത്ത് റോ​ഡി​ന് വീ​തി കു​റ​വാ​യ​ത് അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കു​ന്നു​ണ്ട്.

ഇ​ളം​ദേ​ശം: ഭൂ​ഗ​ർ​ഭ ജ​ല വ​കു​പ്പി​ന്‍റെ ലോ​റി​യി​ടി​ച്ച് വൈ​ദ്യു​തി പോ​സ്റ്റ് ഒ​ടി​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ 8.30 ന് ​ഇ​ളം​ദേ​ശം സ്കൂ​ളി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. പ​ന്നി​മ​റ്റം ഭാ​ഗ​ത്തേ​ക്ക് വ​ന്ന ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​തി പോ​സ്റ്റി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പോ​സ്റ്റ് ഒ​ടി​ഞ്ഞ് ലോ​റി​യു​ടെ മു​ക​ളി​ലേ​ക്ക് വീ​ണെ​ങ്കി​ലും വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. ലോ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ലോ​റി​യു​ടെ മു​ക​ളി​ൽ നി​ന്നും പോ​സ്റ്റ് മാ​റ്റി​യ​തി​നു ശേ​ഷം അ​പ​ക​ട സ്ഥ​ല​ത്ത് നി​ന്നും ലോ​റി നീ​ക്കി.