ജ​ന​നി ജനര​ക്ഷാ പ​ദ്ധ​തി ജി​ല്ല​യി​ലും മു​ട​ങ്ങി
Tuesday, November 30, 2021 10:28 PM IST
തൊ​ടു​പു​ഴ: ജ​ന​നി ജനര​ക്ഷാപ​ദ്ധ​തി വ​ഴി​യു​ള്ള സ​ഹാ​യ വി​ത​ര​ണം ജി​ല്ല​യി​ലും മു​ട​ങ്ങി. ആ​ദി​വാ​സി പി​ന്നാക്ക​മേ​ഖ​ല​ക​ളി​ൽ പ​ട്ടി​കവ​ർ​ഗ​ വി​ക​സ​നവ​കു​പ്പ് വ​ഴി മാ​തൃ​ശി​ശു സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സ​ഹാ​യം വി​ത​ര​ണം ചെ​യ്തു​വ​രു​ന്ന​ത്. അ​മ്മ​യ്ക്കും കു​ഞ്ഞി​നും പോ​ഷ​കാ​ഹാ​രം, മ​രു​ന്ന്, ചി​കി​ത്സ തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​ണ് സ​ഹാ​യം ന​ൽ​കി​വ​രു​ന്ന​ത്. ഗ​ർ​ഭി​ണി​യാ​യി അ​ഞ്ചാം​മാ​സം മു​ത​ൽ തു​ട​ർ​ച്ച​യാ​യി 18 മാ​സ​ത്തേ​ക്ക് 2,000 രൂ​പ വീ​തം 36,000 രൂ​പ​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ ഭൂ​രി​ഭാ​ഗം പേ​ർ​ക്കും കു​ട്ടി​യു​ണ്ടാ​യി മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ണ് ആ​ദ്യ​ഗ​ഡു പോ​ലും ല​ഭി​ക്കു​ന്ന​ത്.
പ​ദ്ധ​തി ഏ​കോ​പി​ക്കു​ന്ന​ത് ജി​ല്ലാ പ​ട്ടി​കവ​ർ​ഗ വി​ക​സ​നവ​കു​പ്പ് (​ഐ​റ്റി​ഡി​പി) ഓ​ഫീ​സാ​ണ്. സ​ർ​ക്കാ​രി​ൽ നി​ന്നു ഫ​ണ്ട് ല​ഭി​ക്കാ​ൻ വൈ​കി​യ​താ​ണ് ജി​ല്ല​യി​ൽ സ​ഹാ​യവി​ത​ര​ണം വൈ​കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. അ​തേസ​മ​യം പ​ദ്ധ​തി കൃ​ത്യ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ൽ ജീ​വ​ന​ക്കാ​ർ​ക്കു​ണ്ടാ​കു​ന്ന വീ​ഴ്ച​യാ​ണ് സ​ഹാ​യം യ​ഥാ​സ​മ​യം ല​ഭി​ക്കാ​തെ പോ​കു​ന്ന​തി​നു കാ​ര​ണ​മെ​ന്നും ആ​ക്ഷേ​പ​മു​യ​രു​ന്നു​ണ്ട്.
ജി​ല്ല​യി​ൽ ഒ​രു​വ​ർ​ഷ​ത്തോ​ള​മാ​യി ഫ​ണ്ട് ല​ഭി​ക്കാ​ത്ത​വ​രു​മു​ണ്ട്. ഇ​ടു​ക്കി​യി​ൽ നി​ല​വി​ൽ 350-ഓ​ളം പേ​ർ​ക്ക് പ​ണം ല​ഭി​ക്കാ​നു​ണ്ട്. ഇ​തി​ൽ ഏ​താ​നും ഗ​ഡു​ക്ക​ൾ ല​ഭി​ച്ച​വ​രു​മു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം 35 ല​ക്ഷ​ത്തോ​ളം രൂ​പ സ​ർ​ക്കാ​രി​ൽ നി​ന്നും അ​നു​വ​ദി​ച്ച​താ​യും ഇ​ത് ഉ​ട​ൻ വി​ത​ര​ണം ചെ​യ്യു​മെ​ന്നും ഐ​ടി​ഡി​പി ഓ​ഫീ​സ​ർ പ​റ​ഞ്ഞു. അ​തേസ​മ​യം സം​സ്ഥാ​ന​ത്ത് പ​ല ജി​ല്ല​ക​ളി​ലും സ​മാ​ന​മാ​യ സ്ഥി​തി​യാ​ണ്.

കൈ​യെ​ഴു​ത്തു മ​ത്സ​രം ന​ട​ത്തി

തൊ​ടു​പു​ഴ: വി​ദ്യാ​ർ​ഥി​ക​ൾ ദേ​ശീ​യ ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം ഉ​ൾ​ക്കൊ​ള്ളു​ന്ന​തി​നാ​യി തൊ​ടു​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ​സ്കൂ​ളി​ലെ ഹി​ന്ദി ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സു​ര​ഭി സു​ലേ​ഖ് ഹി​ന്ദി കൈ​യെ​ഴു​ത്തു മ​ത്സ​രം ന​ട​ത്തി. ഹെ​ഡ്മാ​സ്റ്റ​ർ ബി​ജോ​യ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ധ്യാ​പ​ക​രാ​യ സെ​ർ​ബി അ​ഗ​സ്റ്റി​ൻ, ജി​ൻ​സി ജോ​ണ്‍, ജി​ബി​ൻ മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.