ബോ​ധ​വ​ത്ക​ര​ണ തെ​രു​വു നാ​ട​കം
Wednesday, December 1, 2021 10:36 PM IST
അ​ടി​മാ​ലി: കാ​ർ​മ​ൽഗി​രി കോ​ള​ജ് സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​വും സോ​ളി​ഡാ​രി​റ്റി സു​ര​ക്ഷാ പ്രോ​ജ​ക്ട് മൂ​വാ​റ്റു​പു​ഴ​യും ചാ​വ​റ ഇ​ൻ​സ്പ​യ​ർ മൂ​വ്മെ​ന്‍റ് കൊ​ച്ചി​യും സം​യു​ക്ത​മാ​യി ലോ​ക എ​യ്ഡ്സ് ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ടി​മാ​ലി പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം ബോ​ധ​വ​ത്ക​ര​ണ തെ​രു​വു​നാ​ട​കം അ​വ​ത​രി​പ്പി​ച്ചു. ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഹെ​ഡ് സി​സ്റ്റ​ർ റി​റ്റി സി​എം​സി, അ​സി. പ്ര​ഫ​സ​ർ​മാ​രാ​യ മീ​നു ജോ​സ്, ബേ​സി​ൽ സി. ​പോ​ൾ, കോ​ർ​ഡി​നേ​റ്റ​ർ അ​ജി​ൻ തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.