നേ​തൃ​ത്വ​സം​ഗ​മം
Wednesday, December 1, 2021 10:38 PM IST
ചെ​റു​തോ​ണി: കേ​ര​ള ക​ർ​ഷ​ക​യൂ​ണി​യ​ൻ 14 ജി​ല്ല​ക​ളി​ലും ന​ട​ത്തു​ന്ന ക​ർ​ഷ​ക​കൂ​ട്ടാ​യ്മ​ക​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ നേ​തൃ​ത്വ സം​ഗ​മം നാ​ലി​നു രാ​വി​ലെ 11ന് ​ചെ​റു​തോ​ണി കേ​ര​ളാ കോ​ണ്‍​ഗ്ര​സ്‌​സ് ജി​ല്ലാ​ക്ക​മ്മ​ിറ്റി ഓ​ഫീ​സ് ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ അ​റി​യി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ: എം.​ജെ. ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെ .​ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, മാ​ത്യു സ്റ്റീ​ഫ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.